മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കമായി

കാലടി: മലയാറ്റൂർ മഹാഇടവക സമൂഹത്തിന്‍റെ മലകയറ്റത്തോടെ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കമായി.മലയാറ്റൂർ, കാടപ്പാറ, സെബിയൂർ, ഇല്ലിത്തോട് എന്നി ഇടവകളുടെ നേതൃത്വത്തിലാണ് മല കയറിയത്.കുരിശുമുടി റെക്ടർ ഫാ: സേവ്യർ തേലക്കാട്ട് മലകയറ്റം ഉദ്ഘാടനം ചെയ്തു .മലയാറ്റൂർ ഇടവക വികാരി ഫാ: ജോൺ തേക്കാനത്ത് പ്രാർത്ഥന ചൊല്ലി.3തുടർന്ന് കുരിശുമുടിയിൽ വിശുദ്ധ കുർബ്ബാന നടന്നു.ഫാ: സേവ്യർ തേലക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു.ഫാ: ജോൺ തേക്കാനത്ത് നേർച്ച കഞ്ഞി വിതരണ സ്റ്റാൾ ആശീർ വദിച്ചു. മലയാറ്റൂർ തീർത്ഥാടനത്തോടനുബന്ധിച്ച്  ശുചിത്വമിഷന്‍റെ ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിക്കും തുടക്കം കുറിച്ചു.മാർത്തോമശ്ലീഹായ്ക്ക് ഒരു പ്ലെയ്റ്റ്, ഒരു സ്പൂൺ, ഒരു ഗ്ലാസ് പദ്ധതി ഫാ: ജോൺ തേക്കാനത്ത് ഉദ്ഘാടനം ചെയ്തു.മുൽ ട്രസ്റ്റി രാജു തറയിൽ ആദ്യ സംഭാവന നൽകി. 2നോമ്പു കാലത്ത് രാവിലെ 9:30 മുതൽ നേർച്ച കഞ്ഞി വിതരണമുണ്ടാകും. കുരിശുമുടിയിൽ രാവിലെ 5.30, 6.30, 7.30, 9.30, വൈകീട്ട് 7 എന്നി സമയങ്ങളിൽ വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. കൂടാതെ തീർത്ഥാടന കാലത്ത് വൈദീകർക്ക് കരിശുമുടിയിൽ  വിശുദ്ധ കുർബ്ബാന അർപ്പിക്കാനുള്ള പ്രത്യേക സൗകര്യവും തെയ്യാറാക്കിയിട്ടുണ്ട്. 4രാത്രി കാലങ്ങളിൽ മല കയറാൻ തീർത്ഥാടന പാതയിൽ വിപുലമായ വൈദ്യുതീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.