ഗുണ്ടാ പിരിവ് നടത്തിയ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റു ചെയ്തു

 

കാലടി: ഗുണ്ടാ പിരിവ് നടത്തിയ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കാലടി മറ്റൂർ കുടിയിരുപ്പിൽ വീട്ടിൽ വർഗ്ഗീസ് (26) പാപ്പാത്തുക്കുടി വീട്ടിൽ ഡിനിൽ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.മറ്റൂർ തിരുവെള്ളമാൻതുള്ളി ക്ഷേത്രത്തിനു സമീപം ശബരി റെയിൽവേക്കു വേണ്ടി മണ്ണ് എടുക്കുന്നതിന് കരാർ ജോലി ചെയ്യുന്ന സൂപ്പർ വൈസറെയാണ് പ്രതികൾ ഭീഷണിപ്പെടുത്തി പണം കവർന്നത്. ജോലി സ്ഥലത്ത് ബുള്ളറ്റിൽ എത്തിയ പ്രതികൾ സുപ്പർ വൈസറോട് മണ്ണ് അടിക്കുന്നതിനുള്ള രേഖകൾ ഇല്ലെങ്കിൽ 25000 രൂപ ആവിശ്യപ്പെട്ടു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ ജാക്കി ലിവർ കാണിച്ച് ഭയപ്പെടുത്തി സൂപ്പർ വൈസറുടെ മൊബൈൽ ഫോണും, പേഴ്സും അപഹരിച്ച് കടന്നു കളയുകയായിരുന്നു.എസ്.ഐ അനൂപ് എൻ.എ, എ എസ് ഐ മാരായ ബേബി, രാജൻ വി.വി, പോലീസുകാരായ പ്രമോദ്, അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.