പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ കാലടി പോലീസ് പിടികൂടി

 

കാലടി: ആഡംബര കാറിൽ സഞ്ചരിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ കാലടി പോലീസ് പിടികൂടി.ഒക്കൽ സ്വദേശികളായ തെന്നാലിക്കുടി വീട്ടിൽ ഷിഹാബ് (32), കുപ്പിയാൻ വീട്ടിൽ ഷെഫീക്ക് (36) എന്നിവരാണ് അറസ്റ്റിലായത്. cകാലടി കാഞ്ചി പബ്ലിക്ക് സ്ക്കൂളിന് സമീപത്ത് വച്ച് ആഡംബര കാറിൽ  ലഹരി വസ്തുക്കൾ വിൽപ്പന നടത്തുമ്പോഴാണ്  പ്രതികൾ പിടിയിലാകുന്നത്.പ്രതികളുടെ കാറിൽ നിന്നും 300 പാക്കറ്റ് ഹാൻസും,95,220 രൂപയും കണ്ടെടുത്തു. ആവിശ്യക്കാർക്ക് ലഹരി വസ്തുക്കൾ മൊത്ത വിൽപ്പന നടത്തുകയും, ബസ്സ്റ്റാന്റ് , സ്ക്കൂൾ , കോളേജ് പരി സരങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് പ്രതികൾ ചെയ്യുന്നത്. bകാലടി എസ്.ഐ അനൂപ് എൻ.എ, എ.എസ്.ഐ സതീഷ് കുമാർ, പോലീസുകാരായ സജിത്ത് കുമാർ, ശിവപ്രസാദ്, ബിനു, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.