ഇടമലയാർ കനാലിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി

 

മലയാറ്റൂർ: ഇടമലയാർ കനാലിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി.മലയാറ്റൂർ മണപ്പാട്ടുചിറക്കു സമീപത്തെ ഇടമലയാർ കനാലിലേക്കാണ് മ്ലാവ് വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മ്ലാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിക്കുകയായിരുന്നു .mlave-2പല തവണ മ്ലാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെടുകയായിരുന്നു. കനാലിൽ വെള്ളമുണ്ടായതിനാൽ ഒന്നര കിലോമീറ്ററോളം ദൂരം മ്ലാവ് ഒഴുകി നടന്നു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മ്ലാവിനെ രക്ഷപ്പെടുത്തിയത്. മ്ലാവിനെ കാട്ടിലേക്ക് തന്നെ വിടുകയും ചെയ്തു.