കൊയ്ത്തുമെഷീൻ എത്തിയിട്ടില്ല : കർഷകർ ദുരിതത്തിൽ

 

മലയാറ്റൂർ:എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നാണ് മലയാറ്റൂർ-നിലീശ്വരം പഞ്ചായത്തിലെ പന്തയ്ക്കൽ പാടശേഖരം. പാടശേഖരത്ത് നെല്ല് വിളഞ്ഞ് കൊഴിഞ്ഞ് തുടങ്ങിയിട്ടും ഇതുവരെയും കൊയ്ത്തുമെഷീൻ എത്തിയിട്ടില്ല.മഴ പെയ്താൽ മുഴുവൻ കൃഷിയും നശിച്ചുപോകും എന്ന അവസ്ഥയിലാണ് . കർഷകർക്ക് സമയസമയങ്ങളിൽ കൃഷി ഇറക്കുന്നതിനും വിളവെടുപ്പു നടത്തുന്നതിനും പഞ്ചായത്തോ കൃഷി ഓഫീസോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പാടശേഖര കമ്മിറ്റി ഉണ്ടെങ്കിലും കമ്മിറ്റി ഫലപ്രദമായ പ്രവർത്തനം നടത്താത്തതാണ് കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും. സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി തരിശുഭൂമികൾ കണ്ടെത്തി കൃഷി നടത്തുവാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോഴാണ് പരമ്പരാഗതമായി കൃഷിചെയ്തു പോരുന്ന ഈ പാടശേഖരത്തോട് കാണിക്കുന്ന അവഗണന തീർത്തും ലജ്ജവാഹമാണ് ജനാധിപത്യ കേരള കോൺഗ്രസ്‌ പറഞ്ഞു. കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം റ്റി.ഡി. സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, വൈസ് പ്രസിഡന്റ് മണിതൊട്ടിപ്പറമ്പി, സെക്രട്ടറി രാജു എം.പി., സെബാസ്റ്റ്യൻ ഇലവുങ്കുടി, വിഷ്ണു വള്ളിയാംകുളം, പൗളിൻ കൊറ്റമം എന്നിവർ ആവശ്യപ്പെട്ടു.