സ്വർണ്ണമാല മോഷ്ടിച്ച നാടോടി സ്ത്രീയെ കാലടി പോലീസ് പിടികൂടി

 

കാലടി:കുട്ടിയുടെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച നാടോടി സ്ത്രീയെ കാലടി പോലീസ് പിടികൂടി.തമിഴ്‌നാട് മധുരൈ മീനാക്ഷി അമ്മൻ സ്വദേശിനി മഞ്ജു (21) വാണ് പിടിയിലായത്.ഞായറാഴ്ച്ച കൊറ്റമം സെന്റ്:ജോസഫ് പളളിയുടെ കുദാശ കർമ്മം നടക്കുന്നതിനിടെയാണ് യുവതിയുടെ കൈയിലിരുന്ന കുട്ടിയുടെ സ്വർണ്ണമാല പ്രതി പൊട്ടിച്ചെടുത്തത്.പ്രതിയുടെ അടയാള വിവരങ്ങളും,ലഭിച്ച സൂചനകളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.കാലടി സി.ഐ സജിമാർക്കോസിന്‍റെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ സബ്ഇൻസ്‌പെക്ടർ രാജന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റിലായ സ്ത്രീയുടെ സഹായികളായി കൂടുതൽ പേരുണ്ടോഎന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.കാലടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.