മലയാറ്റൂർ കൊന്തേമ്പിളളി പാലവും,ആറാട്ടുകടവ് റോഡും ശോചനീയാവസ്ഥയിൽ

 

  • വർഷങ്ങളായി പാലവും റോഡും ശോചനീയമായിട്ട്
  • പഞ്ചായത്ത് പ്രസിഡന്റിന്‍റെ വാർഡിലാണ് ഈ ശോചനീയാവസ്ഥയും

മലയാറ്റൂർ:മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ കൊന്തേമ്പിളളി പാലവും,ആറാട്ടുകടവ് റോഡും ശോചനീയാവസ്ഥയിൽ.വർഷങ്ങളായി പാലവും റോഡും ശോചനീയമായിട്ട്.പഞ്ചായത്തിലെ പ്രഥാന റോഡുകൂടിയാണിത്.ആറാട്ടുകടവ് ക്ഷേത്രത്തിലേക്കും,തിരക്കുളള ദിവസങ്ങളിൽ മലയാറ്റൂർ അടിവാരത്തിലേക്കും പോകുന്നത് ഇതു വഴിയാണ്.സ്‌ക്കൂൾ കുട്ടികളടക്കം നിരവധി പേരാണ് ഇതിലൂടെ ദിവസേന സഞ്ചരിക്കുന്നത്.MALAYATTOOR-ROAD-2വൻ ഗർത്തങ്ങളും പാലത്തിൽ രൂപപ്പെട്ടിട്ടുമുണ്ട്.വർഷങ്ങൾക്ക് മുൻപ്‌വരെ ഷൺമുഖപുരം റോഡെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.അന്ന് പൊതു വഴിയായിരുന്നു.പിന്നീട് റോഡ് വനം വകുപ്പിന്‍റെ കീഴിലായി.പഞ്ചായത്തും റോഡിനെ കൈവിട്ടു. റോഡും പാലവും ആരുശരിയാക്കുമെന്ന തർക്കമായിരുന്നു.തർക്കത്തിനിടയിൽ ദുരിതമനുഭവിക്കുന്നത് നാട്ടുകാരും.നിരവധി തവണ നാട്ടുകാർ ഇവിടുത്തെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് ആധികൃതർക്ക് പരാതികൾ നൽകിയതാണ്.എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ല.പഞ്ചായത്ത് പ്രസിഡന്റിന്‍റെ വാർഡിലാണ് ഈ ശോചനീയാവസ്ഥയും.മലയാറ്റുർ തിരുനാളിന് ഒരുക്കങ്ങൾ ആരംഭിക്കാറായി.MALAYATTOOR-ROAD-1തിരുന്നാൽ ദിവസങ്ങളിൽ തിരക്കൊഴിവാക്കാൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.അധികൃതർ പാലവും,റോഡും ശരിയാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോപത്തിനാണ് നാട്ടുകാർ തെയ്യാറെടുക്കുന്നത്.