ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ നാട്ടുകാർ

അങ്കമാലി: ജനവാസ കേന്ദ്രമായ കിടങ്ങൂരിൽ അങ്കമാലി മഞ്ഞപ്ര റോഡിനു അഭിമുഖമായി ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് കിടങ്ങൂർ ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നൽകി. പഞ്ചായത്ത് ഒരിക്കലും ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കാൻ പഞ്ചായത്തിന്‍റെതായ അനുമതികളൊന്നും നൽകില്ലെന്ന് പ്രസിഡൻറ് കെ.വൈ.വർഗ്ഗീസ് നിവേദകസംഘത്തിനു ഉറപ്പ് നൽകി. പഞ്ചായത്തിനെ മറികടന്ന് ഏതെങ്കിലും തരത്തിൽ ബിവറേജ് ഔട്ട് ലെറ്റ്സ്ഥാപിക്കാൻ ശ്രമിച്ചാൽ ജനങ്ങളോടൊപ്പം സമരത്തിനിറങ്ങുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ.വർഗ്ഗീസ്, വൈസ് പ്രസിഡൻറ് സിൽവി ബൈജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് പാറേക്കാട്ടിൽ, എം.എം.ജെയ്സൻ, മെമ്പർ ജിന്റൊ വർഗീസ് എന്നിവർ ഉറപ്പ് നൽകി.
നിവേദകസംഘത്തിൽ  റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.ചാക്കോച്ചൻ, സെക്രട്ടറി കെ.ശ്രീധരമേനോൻ ,മറ്റു ഭാരവാഹികളായ പി.ജെ.ബാബു, ഇ.സി.ജോസ്, കെ.ഒ.ജോർജ് , ഫിയോ ഫ്രാൻസീസ്, ബെന്നി ഇടശ്ശേരി, ചാക്കോ ഇടശ്ശേരി, സ്വപ്ന ബാബു, മേരിക്കുഞ്ഞ് ജോയ്, രുഗ്മിണി സോമശേഖരൻ, ഷീല സദാനന്ദൻ, ഉഷ ഹരി, ഷൈനി അജയൻ, ഭാരതി സുഗതൻ എന്നിവരും ഉണ്ടായിരുന്നു