കൊയ്ത്തുത്‌സവമായി കാഞ്ഞൂർ പാഴൂർ പാടശേഖരത്തിലെ വിളവെടുപ്പ്

 

കാലടി:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാഴൂർ പാടശേഖരത്തിൽ വിത്തെറിഞ്ഞപ്പോൽ നൂറിൽ നൂറുമേനി.വർഷങ്ങൾക്ക് മുമ്പു വരെ തരിശായിക്കിടന്ന പാടശേഖരമാണ് പാഴൂർ പാടശേഖരം.മൂന്ന് വർഷം മുമ്പ് പത്ത് ഏക്കറിൽ കൃഷി ആരംഭിച്ചു.പിന്നീട് പല കർഷകരും ഇവിടെ കൃഷി ചെയ്യാൻ രംഗത്ത് വരികയായിരുന്നു.ഇപ്പോൾ 85 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്.35 ഏക്കർ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് നേരത്തെ നടത്തിയിരുന്നു.ബാക്കി 50 ഏക്കർ സ്ഥലത്തെ വിളവെടുപ്പാണ് നടന്നത്.പൊൻമണി വിത്താണ് ഇവിടെ കൃഷിയിറക്കിയത്.കൊയ്ത്തുത്‌സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പനും,കാഞ്ഞൂർ ഫൊറോന അസിസ്റ്റന്റ് വികാരി :വർഗ്ഗീസ് മൂഞ്ഞേലിയും ചേർന്ന് നിർവ്വഹിച്ചു.കെ.ടി ഗർവാസീസ് അദ്ധ്യക്ഷത വഹിച്ചു.അനീഷ് രാജൻ,പി.അശോകൻ,സരിതബാബു,ബോബൻ പോൾ,റ്റി.ഡി റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.