കാഞ്ഞൂർ തുറവുംങ്കരയിൽ വീട്ടിലേക്ക് നാടൻ ബോബെറിഞ്ഞൂ

 

കാലടി: കാഞ്ഞൂർ തുറവുംങ്കരയിൽ വീട്ടിലേക്ക് നാടൻ ബോബെറിഞ്ഞൂ.തുറവുംങ്കര പള്ളത്ത് കടവിൽ വീട്ടിൽ ഷംസുദീന്‍റെ വീട്ടിലേക്കാണ് നാടൻ ബോബെറിഞ്ഞത്.ഞായറാഴ്ച്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇന്റിക്ക കാറിന്‍റെ പിറകുവശം തകർന്നു.വീടിന്‍റെ ഭിത്തികളും,ജനൽ ചില്ലുകളും പൊട്ടി.രാവിലെ എഴുന്നേറ്റപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.നെടുമ്പാശേരി  വിമാനത്താവളത്തിന്‍റെ റൺവേക്കു സമീപത്താണ് വീട്.BOMB-2വിമാനത്തിന്‍റെ ശബ്ദം  കാരണം വീട്ടുകാർ സംഭവം അറിഞ്ഞിരുന്നില്ല.നാല് മാസംമുമ്പ് ഇവിടെ റോഡരികിലിരുന്ന് മദ്യപിച്ചവരെ ഷംസുദീനും നാട്ടുകരും ചേർന്ന് ഓടിച്ചു വിട്ടിരുന്നു.അവരാകും ഇതിന് പിന്നിലെന്ന് കരുതുന്നു.സംഭവസമയത്ത് ഷംസുദീനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.നെടുമ്പാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.