പി.ഡി.ഡി.പി മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്യ്തു

 

കാലടി:പീപ്പിൾസ് ഡയറി ഡവലപ്‌മെന്റ് പ്രെജക്റ്റ് (പി.ഡി.ഡി.പി) യുടെ മികച്ചക്ഷീരകർഷകർക്കുള്ള അവാർഡുകളുടെ വിതരണവും പി.ഡി.ഡി.പി. സ്ഥാപക ദിനവും ആഘോഷിച്ചു.കാലടി പിരാരുരിലെ പി.ഡി.ഡി.പി പ്ലാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ റോജി എം ജോൺ എം.എൽ.എ സ്ഥാപകദിന ഉദ്ഘാടനവും,അവാർഡുകളും വിതരണം ചെയ്യ്തു.എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്ന്റ്യൻ എടയത്രത്ത് അദ്ധ്യക്ഷത വഹിച്ചു.പി.ഡി.ഡി.പി യുടെ സ്ഥാപക ചെയർമാൻ ഫാ:ജോസഫ് മുട്ടുമനയുടെ
ജീവചരിത്രം പാൽക്കടലിലെ തോണിക്കാരൻ എന്ന പുസ്തകം ഹൈബി ഈഡൻ എം.എൽ.എ പ്രകാശനം ചെയ്യ്തു.ക്ഷീരകർഷകർക്കു വേണ്ടിയുളള ഹരിത പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പൽ ചെയർ പേഴ്‌സൺ എം.എ ഗ്രസിയും,വിദ്യാഭ്യാസ അവാഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോളും,ക്ഷീരകർഷകർക്കുളള ഇൻഷൂറൻസ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.തുളസിയും നിർവ്വഹിച്ചു.ക്ഷീര കർഷക അവാർഡുകൾ ഒന്നാം സഥാനം വയനാട് കല്ലോലി മുപ്പാട്ടിൽ വീട്ടിൽ എം.കെ ജോർജ്ജ്,രണ്ടാം സ്ഥാനം വയനാട് കാര്യമ്പടി പെരുമ്പില്ലിക്കൽ വീട്ടിൽ ആനീസ് ബിജു,മൂന്നാം സ്ഥാനം പത്തനംതിട്ട മുണ്ടപ്പിളളി കൊല്ലന്റെതെക്കതിൽ ബി.വിജയൽ എന്നിവർക്കാണ് ലഭിച്ചത്.ഇവർക്ക് യഥാക്രമം 50000,30000,20000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി ഫലകവമാണ് നൽകിയത്.