കണ്ണിമംഗലത്ത് പാറമടയിൽനിന്നും സ്‌പോടക വസ്തുക്കൾ പോലീസ് പിടികൂടി

 

കാലടി:കണ്ണിമംഗലത്ത് പാറമടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌പോടക വസ്തുക്കൾ കാലടി പോലീസ് പിടികൂടി.692 ജെല്ല്,350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.വെള്ളിയാഴ്ച്ച രാവിലെയാണ് സ്‌പോടകവസ്തുക്കൾ പോലീസ് കണ്ടെത്തിയത്.25 ടോറസ് ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.