മലയാറ്റൂർ മേഖലയിൽ മോഷ്ടാക്കളുടെ ശല്ല്യം:നാട്ടുകാർ ആശങ്കയിൽ

 

  • ഒരു മാസത്തിനുളളിൽ നിരവധി വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്
  • 20 പവൻ സ്വർണ്ണവും,3 പവന്‍റെ ഡയമണ്ട് ആഭരണം,6000 രൂപ എന്നിവ മോഷണം പോയിരുന്നു.

കാലടി:മലയാറ്റൂർ മേഖലയിൽ മോഷ്ടാക്കളുടെ ശല്ല്യം വർദ്ധിക്കുന്നു.കഴിഞ്ഞ ഒരുമാസത്തിനുളളിൽ നിരവധി വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.മലയാറ്റൂർ,കാടപ്പാറ,ചമ്മിനി,മാലി എന്നി ഭാഗങ്ങളിലാണ് മോഷണശ്രമം നടക്കുന്നത്.ഇവിടങ്ങളിൽ ഉത്‌സവങ്ങളും,പെരുന്നാളുകളും നടക്കുന്ന ദിവസങ്ങളിൽ രാത്രിയിലാണ് കള്ളൻമാർ വിലസുന്നത്.വീട്ടിൽ ആളില്ലെന്നു മോഷ്ടാക്കൾ ആദ്യം മനസിലാക്കും.പിന്നിട് രാത്രി അവിടെ കയറുകയാണ് ചെയ്യുന്നത്.malayattor-theftപല ദിവസങ്ങളിലും കള്ളൻമാരെ നാട്ടുകാർ ഓടിച്ചെങ്കിലും പിടികൂടാനായിട്ടില്ല.ഒന്നിലതികം പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി ചമ്മിനി തറയിൽ വീട്ടിൽ ജോയിയുടെ വീട്ടിൽ മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും കൊണ്ടു പോകാൻ കഴിഞ്ഞില്ല.ഫ്രിഡ്ജ് തുറന്ന് ഭക്ഷണം കഴിച്ചശേഷം വീടിനകത്ത് മലമൂത്ര വിസർജനം ചെയ്ത ശേഷമാണ് മോഷ്ടാവ് കടന്നു കളഞ്ഞത്.കാലടി എസ്.ഐ എ.അനൂപിന്‍റെ നേതൃത്വത്തിൽ  പോലിസെത്തി പരിശോദന നടത്തി.ദിവസങ്ങൾക്ക് മുമ്പ് കാടപ്പാറ പളളിയിൽ പെരുന്നാൽ നടക്കുമ്പോൾ രാത്രി ആളില്ലാത്ത സമയത്ത് കാടപ്പാറ പളളശേരി ഡിക്‌സന്‍റെ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണവും,3 പവന്‍റെ ഡയമണ്ട് ആഭരണം,6000 രൂപ എന്നിവ മോഷണം പോയിരുന്നു.അതിലെ പ്രതികളെയും ഇതുവരേയും പിടികൂടാനായിട്ടില്ല. 2മോഷ്ടാക്കളുടെ ശല്ല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ നാട്ടുകരും,പോലീസും ശക്തമായ പരിശോദനകളാണ് ഇവിടങ്ങളിൽ നടത്തുന്നത്.