കാലടിയിൽ കള്ളനോട്ട്

 

കാലടി:കാലടിയിൽ ഒറിജിനിലിനേയും വെല്ലുന്ന രണ്ടായിരത്തിന്‍റെ കള്ളനോട്ട്.കാലടി മറ്റുരിലെ മൊബൈൽ റീച്ചാർജ്  ഷോപ്പിലാണ് കള്ളനോട്ട് ലഭിച്ചത്.ഞായറാഴ്ച്ച മൊബൈൽ റീച്ചാർജിനെത്തിയ ആരോ ആണ് കള്ളനോട്ട് ഷോപ്പിൽ നൽകിയത്.കടയിലെ ജീവനക്കാരിക്ക് ഇത് കള്ളനോട്ടാണെന്ന് മനസിലായില്ല.തിങ്കളാഴ്ച്ച ബാങ്കിൽ പണം നിക്ഷേപിക്കാൻ ചെന്നപ്പോഴാണ് കള്ളനോട്ടാണെന്ന് മനസിലായത്.fake-noteഒറ്റനോട്ടത്തിൽ ഇത് കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ ആർക്കും കഴിയില്ല.ഗാന്ധിജിയുടെയും,മംഗൾയാനിന്‍റെയും,രണ്ടായിരമെന്നെഴുതിയ അക്ഷരങ്ങളും
ഒറിജിനൽപോലെ തന്നെയാണ്.കാലടി സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് ഷോപ്പ് ഉടമകൾ.