കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ

 

കാലടി:കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ.13 വിദ്യാർത്ഥികളും,ഒരു ടീച്ചറുമാണ് മുടി മുറിച്ചു നൽകിയത്.വിദ്യാർത്ഥികളിൽ കാരുണ്യത്തിന്‍റെ സന്ദേശം എത്തിക്കുന്നതിനായാണ് സ്‌ക്കൂൾ അധികൃതർ ഇത്തരമൊരു പരിപാടി സഘടിപ്പിച്ചത്. സ്‌ക്കൂൾ അധികൃതർ കുട്ടികളിൽ ഈ ആശയം മുന്നോട്ടു വച്ചപ്പോൾ അവർക്ക് പൂർണ സമ്മതം.എന്നിരുന്നാലും മാതാപിതാക്കളുടെ സമ്മതത്തിനായി വീടുകളിലേക്ക് കത്ത് കൊടുത്തുവിട്ടു.അവരുടെ സമ്മതമുണ്ടെങ്കിൽ മാത്രമാണ് മുടി മുറിക്കുകയൊളളു.എന്നാൽ മാതാപിതാക്കൾക്കും പൂർണ സമ്മതം.ആദ്യ ഘട്ടമായി 13 കുട്ടികളുടെ മുടിയാണ് മുറിച്ചത്.30 സെന്റിമീറ്റർ മുടിയാണ് മുറിച്ചെടുത്തത്.അവയവദാനം പോലെ തന്നെ മഹത്തായ സന്ദേശമാണ് മുടി മുറിച്ചു നൽകലും.കാൻസർ രോഗികൾ കീമോ തെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു.ഇവർക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായണ് ഈ മുടി ഉപയോഗിക്കുന്നത്.ജ്ഞാനോദയ സ്‌കൂളിലെ കുട്ടികളുടെ ഈ പ്രവർത്തി മറ്റ് കുട്ടികൾക്കും പ്രചോദനമായിരിക്കുകയാണ്.മുടി നൽകാൻ ഇനിയും കുട്ടികൾ മുന്നോട്ടു വന്നിരിക്കുകയാണ്.പ്രിൻസിപ്പാൾ സി:ഡിസ്മി ഡേവീസ്,സി:ഷാലി റോസ് എന്നിവർ നേതൃത്വം നൽകി.