അങ്കമാലിക്കാരുടെ കഥയുമായി അങ്കമാലി ഡയറീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി

 

കട്ട ലോക്കൽ എന്ന ടാഗ് ലൈനിലാണ് അങ്കമാലി ഡയറീസിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.ഡബിൾ ബാരൽ,ആമേൻ എന്നി ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശേരിയാണ് അങ്കമാലി ഡയറീസ് സംവിധാനം ചെയ്തിരിക്കുന്നത്.നടൻ ചെമ്പൻ വിനോദിന്‍റെതാണ് തിരക്കഥ.ചിത്രത്തിൽ എൺപതോളം പുതുമുഖങ്ങളാണുളളത്.നായകനും,നായികയും വില്ലനുമെല്ലാം പുതുമുഖങ്ങൾ.അങ്കമാലി,ആലുവ,ചാലക്കുടി,ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുളള വരാണ് താരങ്ങൾ.ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാൻ,പ്രശാന്ത് പിള്ളയുടെതാണ്‌ സംഗീതം.