ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശായിൽ വൈസ് ചാൻസിലർ ഡോ:എം.സി ദിലീപ് കുമാറിനെതിരെ പ്രതിഷേധം

 

കാലടി:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശായിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വൈസ് ചാൻസിലർ ഡോ:എം.സി ദിലീപ് കുമാറിനെതിരെ പ്രതിഷേധം.എ.ഐ.എസ്.എഫിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് വേദി വിട്ടതിനു ശേഷമായിരുന്നു പ്രതിഷേധം. ഡോ:എം.സി ദിലീപ് കുമാറിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്ക്യം വിളിച്ചു.സർവ്വകലാശായിൽ ശ്രീശങ്കരാചാര്യ പ്രതിമയെചൊല്ലിയാണ് പ്രതിഷേധമുണ്ടായത്.7സി.പി.ഐ ജില്ലാ കമ്മറ്റിയംഗവും ജില്ലാപഞ്ചായത്തംഗവുമായ ശാരദമോഹൻ വേദിയിലുളളപ്പോഴായിരുന്നു എ.ഐ.എസ്.എഫിന്‍റെ പ്രതിഷേധം. പ്രതിമയുടെ നിർമ്മാണത്തിന്‍റെ തുടക്കത്തിൽ തന്നെ ഏറെ വിവാദങ്ങളാണ് ഉണ്ടായിരുന്നത്.നിർമ്മാണത്തിന്‍റെ തുടക്കത്തിൽ ഇടതുപക്ഷ അദ്ധ്യാപക വിദ്യാർത്ഥി സംഘടനകൾ പ്രതിമക്കെതിരെ ശക്തമായ എതിർപ്പാണ് നടത്തിയിരുന്നത്.
ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാലയിലെ മുഖ്യ കേന്ദ്രമായ കാലടിയിലെ പ്രവേശന കവാടത്തിലാണ് ശ്രീശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ശങ്കരന്‍റെ പ്രതിമ നിർമ്മിച്ചാൽ പ്രവേശന കവാടം ആരാധനാലമായി മാറുമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരുന്നത്. ഇതിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ഇരുവരുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോപങ്ങൾക്കാണ് സർവ്വകലാശാല സാക്ഷ്യം വഹിച്ചതും. 3ഇതിനിടയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രതിമയുടെ അനാശ്ചാദനവും നിർവ്വഹിച്ചു.