വിവാദങ്ങൾക്കൊടുവിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശായിൽ ശ്രീശങ്കരാചാര്യ പ്രതിമയൊരുങ്ങി

 

  • ഇടതുപക്ഷ  സംഘടനകൾ പ്രതിമക്കെതിരെ ശക്തമായ എതിർപ്പാണ് നടത്തിയിരുന്നത്
  • വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രതിമയുടെ അനാഛാദനം നിർവ്വഹിക്കും

കാലടി :ഏറെ വിവാദങ്ങൾക്കൊടുവിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശായിൽ ശ്രീശങ്കരാചാര്യ പ്രതിമയൊരുങ്ങി. പ്രതിമയുടെ നിർമ്മാണത്തിന്‍റെ തുടക്കത്തിൽ തന്നെ ഏറെ വിവാദങ്ങളാണ് ഉണ്ടായിരുന്നത്.നിർമ്മാണത്തിന്‍റെ തുടക്കത്തിൽ ഇടതുപക്ഷ സംഘടനകൾ പ്രതിമക്കെതിരെ ശക്തമായ എതിർപ്പാണ് നടത്തിയിരുന്നത്.2
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മുഖ്യ കേന്ദ്രമായ കാലടിയിലെ പ്രവേശന കവാടത്തിലാണ് ശ്രീശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ശങ്കരന്‍റെ പ്രതിമ നിർമ്മിച്ചാൽ പ്രവേശന കവാടം ആരാധനാലമായി മാറുമെന്നാണ് പ്രതിഷേധകാർ പറഞ്ഞിരുന്നത്. ഇതിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നു. ഇരുവരുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോപങ്ങൾക്കാണ് സർവ്വകലാശാല സാക്ഷ്യം വഹിച്ചതും. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രതിമയുടെ നിർമ്മാണം പൂർത്തിയായി.3
21ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രതിമയുടെ അനാഛാദനം
നിർവ്വഹിക്കും. 4 മാസം കൊണ്ടാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്. സർവ്വകലാശാലയിലെ പെയ്ന്റിങ്ങ് വിഭാഗത്തിലെ വകുപ്പ് അധ്യക്ഷൻ ഡോ.ടി.ജി.ജ്യോതിലാലിന്‍റെ നേതൃത്വത്തിലാണ് ശങ്കര ശിൽപ്പം നിർമ്മിച്ചത്. 1വിവിധ സംസ്‌ക്കാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ, പ്രക്യതി തുടങ്ങിയവയുടെയെല്ലാം
പശ്ചാത്തലത്തിലാണ് ശങ്കര പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഏഴടി ഉയരമുണ്ട് ശങ്കര പ്രതിമക്ക്.ശിൽപ്പം സ്ഥാപിച്ച പീഠത്തിലും ശിൽപ്പത്തിലുളള കവാടത്തിന്‍റെ ഭിത്തിയിലും സിമന്റിൽ ചുമർ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.