കാഞ്ഞൂർ പളളിയിൽ തിരുനാളിന് കൊടിയേറി

 

  • 19,20 തിയതികളിലാണ് തിരുന്നാൽ
  • കേരള സർക്കാർ പളളിയെ ടൂറിസം മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്‌
  • 19.20 തിയതികളിൽ തിരുന്നാളിന്‍റെ തത്‌സമയസംപ്രേക്ഷണം www.newsvision.in ഉണ്ടായിരിക്കുന്നതാണ്‌

കാലടി:കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് കൊടിയേറി.വികാരി ഫാ:ഡോ.വർഗ്ഗീസ് പൊട്ടയ്ക്കൽ കൊടിയേറ്റി.19,20 തിയതികളിലാണ് തിരുന്നാൽ.എട്ടാമിടം 26,27 തിയതികളിൽ നടക്കും .ഏഷ്യയിലെ മൂന്ന് പ്രദക്ഷിണങ്ങൾ തിരുന്നാളിന്‍റെ പ്രത്യേകതയാണ്‌.നൂറുകണക്കിന് പൊൻ, വെളളി കുരിശും ആയിരത്തോളം മുത്തുക്കുടകളും പഞ്ചവാദ്യവും നഗസ്വരവും പ്രദക്ഷിണത്തിന് മിഴിവേകും.19 ന് രാവിലെ 9.30 നും വൈകീട്ട് 6.30 നും വിശുദ്ധ കുർബ്ബാന, ഉച്ചകഴിഞ്ഞ് 2.45 ന് ലദീഞ്ഞ് തുടർന്ന് അങ്ങാടി പ്രദക്ഷിണം.maxresdefault 20 ന് രാവിലെ 10 ന് അഘോഷമായ പാട്ടുകുർബ്ബാനക്ക് ജലന്തർ രൂപതാദ്ധ്യക്ഷൻ മാർ ഫ്രാങ്കോ മുളക്കൽ കാർമികത്വം വഹിക്കും,12 ന് അങ്ങാടി പ്രദക്ഷിണം,വൈകീട്ട് 5 ന് വിശുദ്ധ കുർബ്ബാന ഫാ:ജിയോ മാടപ്പാടൻ കാർമികത്വം വഹിക്കും,6.30ന് പളളിചുറ്റി പ്രദക്ഷിണം എന്നിവയുണ്ടാകും.തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സുരക്ഷയ്ക്കായി 125-ഓളം പോലീസിനെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.തിരുനാൾ സ്ഥലത്ത് വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരം പരിശോധിക്കും തിരുനാൾ ദിവസങ്ങളിൽ മെഡിക്കൽ ടീമിന്‍റെ സേവനവും, ഫയർഫോഴ്‌സിന്‍റെ സേവനവും ലഭ്യമാക്കുന്നതാണ്. 70334339തിരുനാൾ ദിവസങ്ങളിൽ തീർത്ഥാടകരുടെ സൗകര്യത്തിനായി ആലുവ, അങ്കമാലി, പെരുമ്പാവൂർ എന്നീ ഭാഗങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും.ഫെസ്റ്റിവൽ എരിയായി പ്രഖ്യാപിച്ചിട്ടുള്ള പള്ളിപ്രദേശങ്ങളിൽ ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.നിരവധി ചരിത്ര രേഖകളാണ് പളളിയിലുളളത്.ശക്തൻ തമ്പുരാൻ നൽകിയ ആന വിളക്കും,ഒറ്റക്കൽ മാമോദീസ കല്ലും ,പളളിയുടെ പ്രധാന കവാടമായ ആനവാതിൽ,അൽത്താരയുടെ ചൂവരുകളിലെ ചിത്രങ്ങൾ,കരിങ്കൽ ശിലകളിൽ കൊത്തിരിരിക്കുന്ന പ്രാചീന ലിപികൾ,പ്രസംഗപീഠം തുടങ്ങിയവയെല്ലാം ചരിത്രകാരൻമാരെ ഇങ്ങോട്ട് ആകർഷിക്കുന്നവയാണ്.കേരള സർക്കാർ പളളിയെ ടൂറിസം മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്‌.KANJOOR-PALLY19.20 തിയതികളിൽ തിരുന്നാളിന്‍റെ തത്‌സമയസംപ്രേക്ഷണം www.newsvision.in ഉണ്ടായിരിക്കുന്നതാണ്‌