സംസ്‌കൃത സർവ്വകലാശാലയിലെ അയ്യനാർ ശിൽപ്പങ്ങൾ നശിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

 

  •  ലക്ഷങ്ങൾ മുടക്കിയാണ് അയ്യനാർ ശിൽപ്പങ്ങൾ നിർമ്മിച്ചത്
  • വെയിലും മഴയുമേറ്റ് നശിച്ചുകൊണ്ടിരിക്കുകയാണ്
  • പല സ്ഥലങ്ങളിലായാണ് ഇന്ന് ശിൽപ്പങ്ങൾ വച്ചിരിക്കുന്നത്

കാലടി:കാലടി സംസ്‌കൃത സർവ്വകലാശാലയിലെ അയ്യനാർ ശിൽപ്പങ്ങൾ നശിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.സംസ്‌കൃതസർവ്വകലാശാലയും കേരള ലളിതകല അക്കാദമിയും സംയുക്തമായി ലക്ഷങ്ങൾ മുടക്കിയാണ് അയ്യനാർ ശിൽപ്പങ്ങൾ നിർമ്മിച്ചത്.തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ അയ്യനാർ ആരാധനയുടെ ഭാഗമായാണ് ഈ ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്.സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് അയ്യനാർ ശിൽപ്പങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് ശിൽപ്പങ്ങൾ ഇവിടെ നിർമ്മിച്ചതും.പ്രശസ്ത അയ്യനാർ കലാകാരനായ രംഗസ്വാമിയുടെ നേതൃത്വത്തിലാണ്  ശിൽപ്പങ്ങളുടെ നിർമ്മാണം.ഒരു മാസത്തോളമെടുത്താണ് ശിൽപ്പങ്ങൾ നിമ്മിച്ചത്.ayyanar-3പൂർണമായും കളിമണ്ണിലാണ് ശിൽപ്പങ്ങൾ രൂപപ്പെടുത്തിയെടുത്തത്.നിർമ്മാണം കഴിഞ്ഞ് മാസങ്ങായിട്ടും ശിൽപ്പങ്ങൾ വെയിലും മഴയുമേറ്റ് നശിച്ചുകൊണ്ടിരിക്കുകയാണ്.പൂപ്പലും പിടിച്ച് ശിൽപ്പങ്ങളുടെ പലഭാഗങ്ങളും അടർന്നും പോയി.ശിൽപ്പങ്ങൾക്കുവേണ്ടി കളിമൺ പാർക്ക് നിർമ്മിക്കുമെന്നാണ് സർവ്വകലാശാല അധികൃതർ പറഞ്ഞിരുന്നത്.എന്നാൽ അതിനുവേണ്ടി യാതൊരു നടപടികളും സർവ്വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.പല സ്ഥലങ്ങളിലായാണ് ഇന്ന് ശിൽപ്പങ്ങൾ വച്ചിരിക്കുന്നത്.ശില്പങ്ങൾ സംരക്ഷിക്കുവാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധ സമരം നടത്തി. പുതിയതായി നിർമ്മിച്ച പ്രവേശന കവാടം അടുത്തദിവസങ്ങളിൽ വിപുലമായ രീതിയിൽ ഉദ്ഘാടനം നടത്തുവാനിരിക്കെ അതിനോടു  ചേർന്നുതന്നെയുള്ള സ്ഥലത്ത് ടൊറോക്കോട്ട മ്യൂസിയം പണിയണമെന്നും ശിൽപ്പങ്ങളും കലാവിദ്യാർത്ഥികളുടെ സൃഷ്ടികളും മഴയും വെയിലും നനയാതെ സൂക്ഷിക്കുവാനുള്ള സൗകര്യവും ഇതിലേർപ്പെടുത്തുവാനുള്ള നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർക്ക് കെ.എസ്.യു നിവേദനം സമർപ്പിക്കുകയും ചെയ്തു.ayyanar-2പ്രതിഷേധ സമരം മുൻ സിൻഡിക്കേറ്റ് അംഗം ലിന്റോ പി.ആന്റു ഉദ്ഘാടനം ചെയ്തു.