കാലടിയുടെ മനം നിറച്ച് പൊട്ടൻതെയ്യം

 

കാലടി: പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിൽ അരങ്ങേറിയ പൊട്ടൻതെയ്യം കാലടിക്ക് നവ്യാനുഭവമായി .കണ്ണൂർ അതിയേടം വി.വി.ബാലൻ പണിക്കരുടെ നേതൃത്വത്തിൽ ബിനേഷ് അതിയേടം ആണ് തെയ്യം അവതരിപ്പിച്ചത്. അദ്വൈത ദർശനത്തിന്‍റെ അകപ്പൊരുൾ ശ്രീശങ്കരാചാര്യരെ ബോധ്യപ്പെടുത്താൻ ശ്രീപരമേശ്വരൻ ചണ്ഡാളനായും ശ്രീപാർവതീദേവി പുലയപ്പെണ്ണായും നന്ദികേശൻ മാരുതനായും വഴിമുടക്കി നിന്ന് വാഗ്വാദം ചെയ്യുന്നതായിരുന്നു THEYAM-2
ഇതിവൃത്തം. ശിവപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. നന്ദികേശന്‍റെ സങ്കല്പത്തിലുള്ള പുലമാരുതന്‍റെ വേഷം ആദ്യം അരങ്ങേറി. പിന്നാലെ ശ്രീ ശങ്കരന് അദ്വൈത പൊരുൾ ഓതിയ ചണ്ഡാല രൂപിയായ പരമശിവൻ എത്തി. ചണ്ഡാല വേഷധാരിയായ പരമശിവനും ശങ്കരാചാര്യരും തമ്മിലുള്ള വാഗ്വാദത്തിനൊടുവിൽ ജ്ഞാനദൃഷ്ടിയിൽ ആചാര്യൻ പരമശിവനെ തിരിച്ചറിയുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു. ശിവസ്തുതിയിൽ സംപ്രീതനായ ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞു. തുടർന്ന് നാലു ടൺ വിറകിന്‍റെ കനലിൽ തെയ്യം അഗ്‌നിപ്രവേശം നടത്തി. THEYAM-3കനലിനു സമീപം തീയിട്ട് അതിന്‍റെ ജ്വാലയിലും തെയ്യം കിടന്നു. പരിപാടി ആറു മണിക്കൂറോളം നീണ്ടു. മൂവരുകോലം എന്നാണ് പൊട്ടൻ ദൈവസങ്കല്പം.കുരുത്തോലയും അരിച്ചാന്തും (അരിക്കൂട്ട്) മനയോല, ചായില്യം, കാൽച്ചിലമ്പും കൈവളകളുമണിഞ്ഞാണ് തെയ്യമാടിയത്. വേതാനുഷ്ഠാനത്തോടെ കഠിനമായ പരിശ്രമത്തിലൂടെയാണ് തെയ്യക്കാരൻ വേഷം കെട്ടുന്നത്.