തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്‌ 

  • എട്ട് മണിക്കൂറോളം ക്യൂ നിന്നശേഷമാണ് ഭക്തർക്കു ദർശനം ലഭിക്കുന്നത്
  • ക്ഷേത്ര ട്രസ്റ്റ് വക അന്നദാനവുമുണ്ട്
  • 22 ന് രാത്രി 8 മണിക്ക് നട അടയ്ക്കും

കാലടി:തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീപാർവ്വതി ദേവിയുടെ നടതുറപ്പു മഹോത്‌സവത്തിന്‌ വൻ ഭക്തജനതിരക്ക്.എട്ട് മണിക്കൂറോളം ക്യൂ നിന്നശേഷമാണ് ഭക്തർക്കു ദർശനം ലഭിക്കുന്നത്.രണ്ടു നടപ്പന്തലുകളും നിറഞ്ഞു കവിഞ്ഞു ക്യൂ സമീപത്തെ പറമ്പിലേക്കും നീണ്ടു.ക്യൂവിൽ നിൽക്കുന്നവർക്കായി കുടിവെളളം എത്തിക്കുന്നതിനും മറ്റും ക്ഷേത്രട്രസ്റ്റ് പ്രത്യക സംവിധാനം ഏർപ്പെടുത്തിയട്ടുണ്ട്.ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സഹായത്തോടെ നിരീക്ഷണം നടത്തിയാണു പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.ക്ഷേത്ര ട്രസ്റ്റ് വക അന്നദാനവുമുണ്ട്.പ്രതിദിനം പതിനായിരക്കണക്കിനാളുകളാണ് അന്നദാനത്തിനെത്തുന്നത്.2 ഒരേസമയം 1500 പേർക്ക് ഭക്ഷണം കഴിക്കാനാകും.ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം വോളണ്ടിയർമാർക്കു അപ്പപ്പോൾ നേരിട്ടു നിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്. ബാരിക്കേഡുകളും ഫ്‌ളൈ ഓവറുകളും സ്ഥാപിച്ച് ഭക്തരുടെ കൃത്യമായ ഒഴുക്ക് നിയന്ത്രിക്കുന്നുണ്ട്‌. മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരും അഞ്ഞൂറോളം വാളണ്ടിയേഴ്‌സും 200 സെക്യൂരിറ്റി ഗാർഡുകളുമുൾപ്പെടെ വൻ സന്നാഹത്തെ വിന്യസിച്ചുകൊണ്ടു ചിട്ടയോടെയുള്ള പ്രവർത്തനമാണു നടത്തുന്നത്. വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിങും, കാഷ് ലെസ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വിനിമയവും കൂടുതൽ സുഗമമായിട്ടുണ്ട്. 3ചില്ലറ മാറുന്നതിനു ഇത്തവണ സഹകരണ ബാങ്കിന്‍റെ എക്സ്റ്റൻഷൻ കൗണ്ടറുള്ളതും ഭക്തർക്കു തുണയായി.എട്ടുലക്ഷത്തിൽ പരം ഭക്തർ ഇതിനകം ദർശനം നടത്തിട്ടുണ്ടെന്നാണു കണക്കാക്കുന്നത്.ദേവസ്വം സഹകരണ വകുപ്പ്മന്ത്രി കടകംപള്ളിസുരേന്ദ്രൻ, കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, ഗായകൻ എം.ജി.ശ്രീകുമാർ,എഡിജിപി ബി.സന്ധ്യ, എഡിജിപി കെ.പത്മകുമാർ എന്നിവർ കുടുംബസമേതം ദർശനത്തിനെത്തി.നടതുറപ്പ് മഹോത്സവം പ്രമാണിച്ച് ആലുവയിൽ നാലു ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളതിനാൽ ദൂരദേശങ്ങളിൽ നിന്നുള്ളവരുടെ ഒഴുക്ക് അനുദിനം ഇരട്ടിക്കുകയാണ്. 4ആലുവ, പെരുമ്പാവൂർ, അങ്കമാലി, പറവൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളിൽ നിന്നു ക്ഷേത്രത്തിലേക്കു പ്രത്യേകം ബസ്സർവ്വീസുകളുണ്ട്.22 ന് രാത്രി 8 മണിക്ക് നട അടയ്ക്കും.