കാലടി മറ്റൂർ ജംഗ്ഷനിൽ കടകളിൽ തീപിടുത്തം

 

കാലടി:കാലടി മറ്റൂർ ജംഗ്ഷനിൽ കടകളിൽ തീപിടുത്തം.മൂന്ന് കടകൾക്കാണ് തീപിടിച്ചത്.ശ്രീമൂലനഗരം പുറയാർ സ്വദേശി മുഹമ്മദാലിയുടെ ചാക്ക് കടക്കാണ് ആദ്യം തീപിടിച്ചത് തുടർന്ന് സമീപത്തുളള കടകൾളിലേക്കും തീപടർന്ന് പിടിക്കുകയായിരുന്നു.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്.മറ്റൂർ ജംഗ്ഷനിൽ നിന്ന് വിമാനത്താവളറോഡിലേക്ക് തിരിയുന്നതിനു സമീപത്തെ കടകളാണ് കത്തി നശിച്ചത്.2തീപിടുത്തമുണ്ടായ കടകൾക്ക് സമീപത്ത് റേഷൻകടയിലേക്ക് തീ പടർന്നുപിടിക്കാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.റേഷൻ കടയിൽ വീപ്പകളിൽ നിറയെ മണ്ണെണയുണ്ടായിരുന്നു.നാട്ടുകാർ ഉടൻ മണ്ണെണ വീപ്പകൾ എടുത്തുമാറ്റി.പെരുമ്പാവൂർ,അങ്കമാലി,ആലുവ,ചാലക്കുടി എന്നിവടങ്ങളിൽ നിന്നുമെത്തിയ അഗ്‌നിശമന യൂണിറ്റും,നാട്ടുകാരും നാല് മണിക്കുറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.5ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.തുളസി,കാലടി സി.ഐ സജി മാർക്കോസ് എന്നിവരും തീ അണക്കുന്നതിന് നേതൃത്വം നൽകി.മന്ത്രി കെ.ടി.ജലീൽ സ്ഥലം സന്ദർശിച്ചു.ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.