കാഞ്ഞൂർ പള്ളിയിലെ തിരുനാളിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഉന്നതതലയോഗം നടന്നു

 

  • 19,20 തിയതികളിലാണ് കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന പളളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുന്നാൾ
  • സുരക്ഷയ്ക്കായി 125-ഓളം പോലീസിന്‍റെ സേവനമുണ്ടാകും
  • പള്ളിപ്രദേശങ്ങളിൽ ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിച്ചു

 

കാലടി:തീർത്ഥാടന കേന്ദ്രമായ കാഞ്ഞൂർ പള്ളിയിലെ തിരുനാളിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഉന്നതതലയോഗം നടന്നു.അൻവർ സാദത്ത് എം.എൽ.എ.ജില്ലാ കളക്ടർ മുഹമ്മദ് സഫറുള്ള എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.തിരുനാൾ ദിവസങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും, സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളും പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചു. സുരക്ഷയ്ക്കായി 125-ഓളം പോലീസിനെ ഡ്യൂട്ടിക്കായി നിയമിക്കാനും തീരുമാനമാനമായി. തിരുനാൾ സ്ഥലത്ത് വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചു. തിരുനാൾ ദിവസങ്ങളിൽ മെഡിക്കൽ ടീമിന്‍റെ സേവനവും, ഫയർഫോഴ്‌സിന്‍റെ സേവനവും ലഭ്യമാക്കുന്നതാണ്. തിരുനാൾ ദിവസങ്ങളിൽ തീർത്ഥാടകരുടെ സൗകര്യത്തിനായി ആലുവ, അങ്കമാലി, പെരുമ്പാവൂർ എന്നീ ഭാഗങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും.5 തിരുനാൾ ദിവസങ്ങളിൽ കാഞ്ഞൂർ ഭാഗത്ത് കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കും.വൈദ്യുതി വിതരണം സുഗമമായി വിതരണം ചെയ്യുമെന്നും യോഗത്തിൽ തീരുമാനമായി. അനധികൃത മദ്യവില്പന തടയുന്നതിനു വേണ്ടി എക്‌സൈസ് വിഭാഗം കർശന പരിശോധന നടത്തും. പാറപ്പുറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പോസ്റ്റോഫീസ് റോഡിലൂടെയും കോഴിക്കാടൻപടി റോഡിലൂടെയും ഉള്ള വൺവേ സംവിധാനം ഉപയോഗിക്കേണ്ടതാണ്. 3
തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രൈവറ്റ് ബസ് സ്‌പെഷ്യൽ സർവ്വീസ് തിരുനാൾ ദിവസങ്ങളിൽ നടത്തും. ഫെസ്റ്റിവൽ എരിയായി പ്രഖ്യാപിച്ചിട്ടുള്ള പള്ളിപ്രദേശങ്ങളിൽ ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.
കേരളത്തിന്‍റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളുടേയും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും ഏവർക്കും പുണ്യവാന്‍റെ സന്നിധിയിൽ വന്ന് നേർച്ചകാഴ്ചകൾ നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും തിരുനാൾ കമ്മറ്റിക്കുവേണ്ടി വികാരി റവ.ഡോ.വർഗ്ഗീസ് പൊട്ടയ്ക്കലും, തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ ജോയി ഇടശ്ശേരിയും അറിയിച്ചു.2പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.എസ് സുദർശനൻ,കാലടി സി.ഐ സജി മാർക്കോസ്,പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ്.എസ്.ഐ എ അനൂപ് കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ,ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അൽഫോൻസ വർഗ്ഗീസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹ്യ മത നേതാക്കന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.19,20 തിയതികളിലാണ് കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന പളളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുന്നാൾ.