മലയാറ്റൂർ കാടപ്പാറയിൽ മോഷണം

 

മലയാറ്റൂർ:മലയാറ്റൂർ കാടപ്പാറയിൽ മോഷണം.കാടപ്പാറ പളളശേരി ഡിക്‌സന്‍റെ വീട്ടിലാണ് മോഷണം നടന്നത്.20 പവൻ സ്വർണ്ണം,3 പവന്‍റെ ഡയമണ്ട് ആഭരണം, 6000 രൂപ എന്നിവയാണ് മോഷണം പോയത്.ഡിക്‌സൺ വിദേശത്താണ്.ഡിക്‌സന്‍റെ ഭാര്യ അയോണ,അമ്മ ലിസി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.വീടിനു 1സമീപത്തെ പളളിയിൽ തിരുന്നാളിനോടനുബന്ധിച്ച് നാടകം ഉണ്ടായിരുന്നു.ഇതു കാണുവാൻ വീട്ടുകാർ പോയസമയത്താണ് മോഷണം നടന്നത്.വീട് പൂട്ടി താക്കോൽ വീടിന് മുൻ വശത്ത് കൃഷി ചെയ്തിരുന്ന ഗ്രോബാഗിലാണ് വച്ചിരുന്നത്.മോഷ്ടാവ് ഈ താക്കോൽ എടുത്ത് വീടും അലമാരയും തുറന്നാണ് മോഷണം നടത്തിയത്. മോഷണശേഷം താക്കോൽ തിരികെ ഗ്രോബാഗിൽ വക്കുകയും ചെയ്തിരുന്നു.6വീട്ടുകാർ പളളിയിൽ നിന്നും തിരിച്ചെത്തി വീട് തുറന്നപ്പോൾ സംശയം തോനിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം അറിയുന്നത്.സി.ഐ ബൈജു പൗലോസ്,എസ്.ഐ എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.