ചികിത്‌സക്കായി സുമനസുകളുടെ സഹായം തേടുകയാണ് മലയാറ്റൂർ സ്വദേശി രാഹുൽ

 

കാലടി:ജീവിതം പ്രതീക്ഷയോടെ മുൻമ്പോട്ടുപോകുമ്പോഴാണ് വിധി രാഹുലിനെ (21)കീഴടക്കിയത്.ഡിസംബർ 21 ന് നടന്ന വാഹനാപകടമാണ് മലയാറ്റൂർ നീലീശ്വരം കമ്പനിപ്പടി പടുകുഴി വീട്ടിൽ രാഹുലിന്‍റെ ജീവിതം തകിടം മറിച്ചത്.വീടിന് സമീപത്തെ പാറമടയിൽ രാത്രി ടോറസ് ലോറി കൊണ്ടിടുവാൻ പോയതാണ് രാഹുൽ.നിയന്ത്രണം വിട്ട ലോറി നൂറ് അടി താഴ്ച്ചയുളള ഇടമലയാർ കനാലിലേക്ക് മറിഞ്ഞു.മണിക്കൂറുകളോളം രാഹുൽ വാഹനത്തിനടിയിൽ കുടുങ്ങിക്കിടന്നു.തുടർന്ന് പ്രദേശവാസികളാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്.147828239ശരീരത്തിന്‍റെ പല ഭാഗങ്ങളും ഒടിഞ്ഞു നുറുങ്ങി.ഒരുമാസത്തോളം എറണാകുളം മെഡിക്കൽട്രസ്റ്റിൽ ചികിത്‌സയിലായിരുന്നു.വലതു കാലിൽ മൂന്ന് ഓപ്പറേഷനുകൾ നടത്തി.ഇനിയും ഓപ്പറേഷനുകൾ നടത്തിയാൽ മാത്രമാണ് ഒന്ന് എഴുന്നേറ്റിരിക്കാൻ കഴിയു.ഇതിനകം ചികിത്‌സക്കായി 6 ലക്ഷത്തോളം രൂപചിലവായി.ഇനി 10 ലക്ഷത്തോളം രുപ വേണം തുടർ ചികിത്‌സക്ക്.നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെയുളള ചികിതിസകൾ നടത്തിയത്.1രാഹുലിന്‍റെ വരുമാനം കൊണ്ടാണ് അച്ചനും,അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം പുലർന്നു പോയത്.ബാർബർ ഷോപ്പിലെ ജോലിക്കാരനായിരുന്നു രാഹുൽ.ഇതിനിടയിൽ മറ്റു പല ജോലികളും ചെയ്തു.രാവിലെ ടേൺ അനുസരിച്ച് പറക്കല്ല് ലഭിക്കുന്നതിനായാണ് രാത്രി ലോറി പാറമടയിൽ കൊണ്ടിടുന്നത്.നുറുരുപയാണ് അതിൽനിന്നും ലഭിച്ചിരുന്നത്.വീടുപണിക്കും മറ്റുമെടുത്ത ബാധ്യതകൾ രാഹുൽ രാപ്പകൾ കഠിനാധ്വാനം ചെയ്തായിരുന്നു തീർക്കുന്നത്.3രാഹുലിന്‍റെ തുടർ ചികിത്‌സക്കായി പണം കണ്ടെത്തുന്നതിനായി പഞ്ചായത്ത് അംഗങ്ങളായ കെ.ജെ പോൾ,ഷൈനി അവറാച്ചൻ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ സഹായ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.നീലീശ്വരം യൂണിയൻ ബാങ്കിൽ അകൗണ്ടും ആരംഭിക്കുകയും ചെയ്തു.അകൗണ്ട് നമ്പർ :340502010019467,IFC കോഡ്:UBIN0534056 ഫോൺ
:7560994163