ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കാലടിയിലെ മാംസ വിൽപ്പനശാലകൾ അടച്ചുപൂട്ടിയിട്ടില്ല

 

കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ അനധികൃത മാംസ വിൽപ്പനശാലകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൂർണമായും നടപ്പിലാക്കിയില്ലെന്ന് ആരോപണം.2016 ഡിസംബർ 16 നാണ് കാലടിയിലെ അനധികൃത മാംസ വിൽപ്പനശാലകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.എന്നാൽ അഞ്ച് മാംസ വിൽപ്പനശാലകൾ മാത്രമാണ് പഞ്ചായത്ത് പൂട്ടിച്ചിട്ടൊളളു.ഇത് കോടതി അലക്ഷ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് പറയുന്നു.കാലടി അർച്ചന വീട്ടിൽ എസ്.ആർ കനകാമ്പികയാണ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നത്.ജില്ലാകളക്ടറും,കാലടി പഞ്ചായത്തും,മാംസ വിൽപ്പനകച്ചവടക്കാരുമായിരുന്നു എതിർ കക്ഷികൾ.