കാഞ്ഞൂർ പുതിയേടം ചിറങ്ങര ചിറ ശോചനീയാവസ്ഥയിൽ

 

കാലടി:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം ചിറങ്ങര ചിറ സംരക്ഷിക്കണമെന്ന ആവിശ്യം ശക്തമാകുന്നു.വർഷങ്ങളുടെ പഴക്കമുണ്ട് ചിറയ്ക്ക്‌.ഏകദേശം രണ്ട് ഏക്കർ വിസ്തൃതിയുളള ചിറയാണിത്.ഇന്ന് പുല്ലും,പായലും നിറഞ്ഞുകിടക്കുകയാണ് ചിറയിൽ.ഇവിടത്തുകാരുടെ ജലക്ഷാമത്തിന് പരിഹാരമാകുന്ന ചിറ കൂടിയാണിത്.വൻ മത്‌സ്യ സമ്പത്തുമാണ് ചിറയിൽ ഉണ്ടായിരുന്നത്.ചിറ സംരക്ഷിക്കാൻ ലക്ഷങ്ങൾ
മുടക്കി സംരക്ഷണ ഭിത്തി കെട്ടിയതാണ് .chira-2എന്നാൽ അശാസ്ത്രീയമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.ഇതുമൂലം പലസ്ഥലങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞുപോയിരിക്കുകയാണ്.ഈ ചിറയെ ആശ്രയിച്ചാണ് പല കർഷകരും ഇവിടങ്ങളിൽ കൃഷി ചെയ്തിരിക്കുന്നത്.ചിറ ശോചനീയമായതോടെ ഇവിടുത്തെ കർഷകരും ആശങ്കയിലായിരിക്കുകയാണ്.കൂടാതെ കുളിക്കാനും മറ്റ് ആവിശ്യങ്ങൾക്കും ചിറയെ ഉപയോഗിക്കാവുന്നതാണ്.കടുത്ത വേനൽക്കാലത്തിനു മുമ്പ് അധികൃതർ ചിറസംരക്ഷിക്കാനുളള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.