കാലടി ശ്രീശങ്കര പാലത്തിനും ബൈപ്പാസ് റോഡിനുമായി സ്ഥലമേറ്റടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും

 

  • 4 വർഷങ്ങൾക്ക് മുമ്പാണ് ശ്രീശങ്കര പാലത്തിനും ബൈപ്പാസ് റോഡിനുമായി 42 കോടി രൂപ സർക്കാർ അനുവദിച്ചത്
  • പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നീണ്ടുപോയതിനെ തുർന്ന് ജനപ്രതിനിധികൾ കളക്ടർക്ക് നിവേദനം നൽകുകയായിരുന്നു

കാലടി:കാലടി ശ്രീശങ്കര പാലത്തിനും ബൈപ്പാസ് റോഡിനുമായി സ്ഥലമേറ്റടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.ഇതിനായി പൊതുമരാമത്ത് റവന്യു ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കാനും സാമൂഹ്യ പ്രത്യാഘാത സമിതി രൂപികരിക്കാനും തീരുമാനിച്ചതായി കളക്ടർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.തുളസി പറഞ്ഞു.4 വർഷങ്ങൾക്ക് മുമ്പാണ് ശ്രീശങ്കര പാലത്തിനും ബൈപ്പാസ് റോഡിനുമായി 42 കോടി രൂപ സർക്കാർ അനുവദിച്ചത്.എന്നാൽ പലവിധ തർക്കങ്ങൾ മൂലം നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനുമായില്ല.ഇതിനിടയിൽ പാലത്തിന്‍റെ ശോചനീയാവസ്ഥ വർദ്ധിച്ചു കൊണ്ടിരുന്നു.പാലത്തിൽ അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ഒരു ഭാഗം അടർന്നു വിഴുകയും ചെയ്തിരുന്നു.പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നീണ്ടുപോയതിനെ തുർന്ന് ജനപ്രതിനിധികൾ കളക്ടർക്ക് നിവേദനം നൽകുകയായിരുന്നു.ഇതേ തുടർന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്.മറ്റൂർ എയർപോർട്ട് റോഡിൽ നിന്നും ആരംഭിക്കുന്ന ബൈപ്പാസ് മറ്റൂർ ഗവൺമെന്റ് ആശുപത്രിക്കും പഞ്ചായത്ത് ഓഫീസിനും പടിഞ്ഞാറുവശത്തുകൂടി കാലടി പള്ളിക്കു സമീപത്തുകൂടി താനിപ്പുഴയിൽ എത്തിച്ചേരുന്ന വിധത്തിലുളള അലൈൻമെന്റിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.മുൻമ്പ് അനുവദിച്ച 42 കോടി രൂപയിൽ നിന്നും 15 ലക്ഷം രൂപ പുതിയ പാലത്തിനാവിശ്യമായ മണ്ണു പരിശോധനക്കും മറ്റുമായി നൽകിയിരുന്നു.