മഞ്ഞപ്ര പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാകുന്നു

 

കാലടി:മഞ്ഞപ്ര പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാകുന്നു.പഞ്ചായത്തിലെ 6,7 വാർഡുകളിലെ സെബിപുരം ലക്ഷം വീട് കോളനി, ചൗരിക്കുന്ന് കോളനി,ആക്കുന്ന് ഹരിജൻ കോളനി എന്നീ ഭാഗങ്ങളിലാണ് ജലക്ഷാമം അനുഭവപ്പെടുന്നത്.വെളളം കിട്ടാത്തതിനാൽ കൃഷിയിടങ്ങളും ഉണങ്ങി നശിക്കുകയാണ്.കിണറുകൾ വറ്റി വരണ്ടു.ഇടമലയാർ കനാലിൽ നിന്നും വേണ്ടത്ര വെളളം കിട്ടാത്തതിനാലാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം.കഴിഞ്ഞ വേനൽക്കാലത്ത് കനാലിൽ ധാരാളം വെളളം വന്നിരുന്നു.ഇടമലയാർ കനാലിൽ നിന്നുളള വെളളമാണ് പഞ്ചായത്തിലെ ചെറു കനാലുകളിലൂടെ ഇവിടങ്ങളിൽ എത്തുന്നത്.ജലക്ഷാമം രൂക്ഷമായിട്ടും ഇവിടങ്ങളിൽ വെളളമെത്തിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.വെളളം ലഭിക്കാത്തതിനാൽ ഇടമലയാർ ഓഫീസിന്‍റെ മുമ്പിൽ ഉപരോധം ഏർപ്പെടുത്താനുളള തെയ്യാറെടുപ്പിലാണ് നാട്ടുകാർ.