എൻ.എസ്.എസിന്‍റെ നേത്യത്വത്തിൽ കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങളും കസേരകളും വിതരണം ചെയ്തു

 

കാലടി:കാലടി ആദിശങ്കര എഞ്ചിനിയറിംങ്ങ് കോളേജിലേയും,രാജഗിരി ഹയർസെക്കണ്ടറി സ്‌ക്കൂളിലേയും എൻ.എസ്.എസിന്‍റെ നേത്യത്വത്തിൽ കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങളും കസേരകളും വിതരണം ചെയ്തു.ആദിശങ്കര എഞ്ചിനിയറിംങ്ങ് കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ ആശുപത്രിയിലെ പഴകിയ ഫർണിച്ചറുകളുടേയും,ഉപകരണങ്ങളുടേയും അറ്റകുറ്റപണികൾ നടത്തി.കൂടാതെ മതിലുകളും,ചുമരുകളും പെയിന്റടിക്കുകയുംചെയ്തു.രാജഗിരി ഹയർസെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കോളേജിലെ പഴയമരക്കസേരകൾ പുനർ നിർമ്മിച്ച് ആശുപത്രിക്ക് നൽകി.ആശുപത്രിയിൽ വച്ച് നടന്നപ്രവർത്തന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ നിർവ്വഹിച്ചു.ഷേർളി ജോസ്,ടി.പി ജോർജ്ജ്,കെ.പി അയ്യപ്പൻ,വനജ സദാനന്ദൻ,ഡോ:നസീമ നജീപ് തുടങ്ങിയവർ പങ്കെടുത്തു