അയ്യമ്പുഴയിൽ പുലി ഭീതി

 

  • റോഡിനോട് ചേർന്നുളള റബർമരത്തിലാണ് പശുക്കുട്ടിയുടെ ജഡം തൂങ്ങിക്കിടക്കുന്നത് കണ്ടത്
  • ഇതിനുമുമ്പും പുലി ഇവിടെയിറങ്ങി വളർത്തു മൃഗങ്ങളെ കടിച്ചുകൊന്നിട്ടുണ്ട്

 

അങ്കമാലി:അയ്യമ്പുഴയിൽ ജനവാസ മേഖലയിലെ മരത്തിനു മുകളിൽ പശുക്കുട്ടിയുടെ ജഡം കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.അയ്യമ്പുഴ പോസ്റ്റാഫീസ് ജംഗ്ഷനിലെ റോഡിനോട് ചേർന്നുളള റബർമരത്തിലാണ് പശുക്കുട്ടിയുടെ ജഡം തൂങ്ങിക്കിടക്കുന്നത് കണ്ടത്.പുലി പിടിച്ചു കൊണ്ടു വച്ചതാണെന്ന് കരുതുന്നു.ഒരിക്കൽ തിന്ന മൃഗത്തിന്‍റെ ബാക്കി കഴിക്കുവാൻ പുലി വീണ്ടുമെത്താറുണ്ട്.puli2ഇതിനുമുമ്പും പുലി ഇവിടെയിറങ്ങി വളർത്തു മൃഗങ്ങളെ കടിച്ചുകൊന്നിട്ടുണ്ട്.അത്തരത്തിൽ ഇനിയും പുലി ഇവിടെ വീണ്ടുമെത്തുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.കാട്ടു മൃഗങ്ങളുടെ ആക്രമണമുളള പ്രദേശമാണിത്.കാലടി പ്ലാന്റേഷനിലെ തൊഴിലാളികൾ ഇവിടെയാണ് താമസിക്കുന്നത്.പലരും അതിരാവിലെയാണ് ജോലിക്കുപോകുന്നതും.പലപ്പോഴും പുലി,ആന ഉൾപ്പെടെയുളള കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്.puli3കഴിഞ്ഞ വർഷം അയ്യമ്പുഴക്കു സമീപത്തുളള കണ്ണിമംഗലത്തുനിന്നും വനം വകുപ്പ് വച്ച കെണിയിൽ പുലി വീണിരുന്നു.ഇവിടെ കാട്ടുമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചതിനെ  തുടർന്ന് വനം മന്ത്രി അഡ്വ:കെ രാജുവിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നിരുന്നു.പല പദ്ധതികളും അന്ന്‌ പ്രഖ്യാപിച്ചിരുന്നതുമാണ്.എന്നാൽ അതൊന്നും ഇവിടെ കാട്ടു മൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരമാകുന്നില്ല.