കാലടി പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബത്തിന്‍റെ സ്ഥലം ആധാരം ചെയ്തു നൽകി 

  • വാർഡ് മെമ്പർ കെ.ടി എൽദോസിന്‍റെ നേതൃത്വത്തിലാണ് ആധാരം ചെയ്തുനൽകിയത്
  • 70,000 രുപമുടക്കിയാണ് ആധാരം ചെയ്തത്
  • ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ താമസിച്ചു വരികയാണ് ലീലയുടെ കുടുംബം

കാലടി:കാലടി പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബത്തിന്‍റെ സ്ഥലം ആധാരം ചെയ്തു നൽകി.ഒന്നാം വാർഡ് മെമ്പർ കെ.ടി എൽദോസിന്‍റെ നേതൃത്വത്തിലാണ് മരോട്ടിച്ചോട് 4 സെന്റ് കോളനിയിൽ താമസിക്കുന്ന വൈരേലിക്കുടി വീട്ടിൽ ലീല എന്ന പട്ടികജാതി സ്ത്രീക്ക് കൈവശമുണ്ടായിരുന്ന 4 സെന്റ് ഭൂമി ആധാരം ചെയ്തു നൽകിയത്. 70,000 രുപയാണ് ആധാരം ചെയ്യാൻ ചിലവുവന്നത് .അത് പൂർണമായും മെമ്പറുടെ നേതൃത്വത്തിൽ കണ്ടെത്തുകയായിരുന്നു. 2007 ൽ വാങ്ങിയ ഒറ്റമുറി ഓടുമേഞ്ഞ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ താമസിച്ചു വരികയായിരുന്നു ലീലയും, സുഖമില്ലാത്ത ഭർത്താവും, രണ്ട് മക്കളും. എ.സ്സി വിഭാഗത്തിൽപ്പെടുത്തി വീട് അനുവദിക്കുവാൻ ഈ കുടുംബം അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷനൽകിയിരുന്നു.എന്നാൽ ഭൂമി ആധാരം ചെയ്യാത്തതിനാൽ വീട് അനുവദിക്കാൻ കഴിഞ്ഞില്ല.ലീലയുടെ ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. 70,000 രൂപ മുടക്കി സ്ഥലം ആധാരം ചെയ്യുവാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ വാർഡുമെമ്പർ കെ.ടി. എൽദോസ് മറ്റു പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ലീലയുടെ പേരിൽ സ്ഥലം ആധാരം ചെയ്തു നൽകിയത്.ലീലയുടെ വീടിനു മുൻപിൽ നടന്ന യോഗത്തിൽ വച്ച് കെ.ടി എൽദോസ് ലീലക്ക് ആധാരം കൈമാറി. യോഗത്തിൽ പി.ടി. ജോണി അദ്ധ്യക്ഷനായിരുന്നു സി.ഒ പാപ്പച്ചൻ, ജെസ്റ്റിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു