നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം ഓൺലൈൻ തട്ടിപ്പ്‌

 

  • 8 ലക്ഷം വിലവരുന്ന ഒരു കാർ 6 ലക്ഷം രൂപയ്ക്ക്
  • 50,000 രൂപ കസ്റ്റംസ് പിഴ ചുമത്തുകയുമില്ല
  • തട്ടിപ്പ് ഓൺലൈൻ പരസ്യം നൽകി

നെടുമ്പാശ്ശേരി:കാലടിയിലെ പ്രശസ്ഥനായ ഒരു വ്യക്തി ഓൺലൈൻ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്.സെക്കന്റ് ഹാന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന സൈറ്റിൽ പരതിയപ്പോഴാണ് വില കൂടിയ ഒരു കാർ കക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടത്.8 ലക്ഷം വിലവരുന്ന ഒരു കാർ 6 ലക്ഷം രൂപയ്ക്ക്.ഒരു വർഷം പോലും പഴക്കമില്ല.ഉടനെ അതിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടു.ഉടമ അങ്ങ് മിയാമിയിൽ ഡോക്ടറാണ്.അദ്ദേഹത്തിന് നാട്ടിൽ നിന്നും ഉടനെ മിയാമിയിലേക്ക് തിരികെ പോരേണ്ടി വന്നു.കാർ നെടുമ്പാശ്ശേരി എയർ പോർട്ട് കാർഗോയിൽ കിടപ്പുണ്ട്.പേപ്പർ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥയുടെ കയ്യിലുമുണ്ട്.21 ദിവസമായി കാർ എയർ പോർട്ടിലാണ്. കസ്റ്റംസ് അധികൃതർ അനധികൃത പാർക്കിങ്ങിന് 50,000 രൂപ പിഴയിട്ടിരിക്കുകയുമാണ്.50,000 രൂപ കസ്റ്റംസിന്റേതെന്നു പറഞ്ഞ അക്കൗണ്ടിൽ അടച്ചിട്ട് ഉദ്യോഗസ്ഥയുടെ പക്കൽ നിന്നും പേപ്പറും കീയും വാങ്ങി കാർ കൊണ്ടുപോയ്‌ക്കൊളളുക.nedu-1ബാക്കി പണം രണ്ടുമാസം കഴിഞ്ഞ് ഞാൻ വന്നിട്ടു തന്നാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ബാങ്കിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ വ്യക്തി എയർപോർട്ടിൽ ജോലിചെയ്യ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്.ഇങ്ങനെയൊരു സംഭവം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.8 ലക്ഷം രൂപ വരുന്ന കാർ എയർ പോർട്ടിൽ ഉപേക്ഷിച്ച് പോവുക എന്നത് അസാധ്യം.അധികൃത പാർക്കിങ്ങിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കേണ്ട ആവിശ്യമില്ല.50,000 രൂപ കസ്റ്റംസ് പിഴ ചുമത്തുകയുമില്ല.പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിക്കുമ്പോഴാണ് കക്ഷിക്ക് കാര്യം പിടികിട്ടിയത്.ദിവസേന ഇങ്ങനെ തട്ടിപ്പിനിരയായ പത്തോളം ഫോൺ വിളികൾ എയർപോർട്ടിൽ എത്തുന്നുണ്ടെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്.മിക്കവരും പണം പോയ ശേഷമാണ് തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കുന്നതും.അവർ പറയുന്നതുപോലെ എയർപോർട്ടിൽ ഇങ്ങനെയൊരു ഉദ്യോഗസ്ഥനൊ,ഉദ്യോഗസ്ഥയൊ കാറോ ഇല്ലെന്ന വിവരം പിന്നീടാണ് പിടികിട്ടുന്നത്.യാതൊരു വീണ്ടുവിചാരവുമോ അന്വേഷണമോ ഇല്ലാതെ പണം മുടക്കി വഞ്ചിതരാകുന്നവർ ഇത് പുറത്ത് പറയില്ലെന്നതാണ് തട്ടിപ്പുകാരുടെ വിജയം.എന്തായാലും തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് കാലടിയിലെ പ്രശസ്ഥൻ.