മലയാറ്റൂർ നക്ഷത്രതടാകം മിഴിതുറന്നുമലയാറ്റൂർ:മലയാറ്റൂർ മണപ്പാട്ടുചിറയിൽ നക്ഷത്രങ്ങൾ മിഴിതുറന്നു.10016 നക്ഷത്രങ്ങളാണ് മണപ്പാട്ടുചിറക്കുചുറ്റും തെളിയിച്ചിരിക്കുന്നത്.മലയാറ്റൂർ നക്ഷത്രതടാകം മെഗാകാർണിവെലിനോടനുബന്ധിച്ചാണ് നക്ഷത്രങ്ങൾ തെളിയിച്ചിരിക്കുന്നത്.റോജി എം ജോൺ എം.എൽ.എ നക്ഷത്രതടാകത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.star-2ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പേരാണ് നക്ഷത്രതടാകം കാണാനെത്തുന്നത്.അമ്യൂസ്‌മെന്റ് പാർക്ക്,ബോട്ടിങ്ങ് സവാരി,കുതിര സവാരി എന്നിവയും കാർണിവെലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.ദിവസവും വിവിധ കലാപരിപാടികളുമുണ്ട്.ഡിസംബർ 31 ന് കാർണിവെൽ സമാപിക്കും. അന്ന് പുതുവർഷത്തെ വരവേറ്റുകൊണ്ട് 80 അടിയുളള കൂറ്റൻ പപ്പാനിയെ കത്തിക്കും.കാർണിവെൽ സന്ദർശിക്കാനെത്തുന്നവരെ 25 ലക്ഷം രുപയുടെ ഇൻഷ്യൂറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.