ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കാലടി:ക്ലാസ്സിക് കലാരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ ഒന്നര വർഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.കാലടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിലെ രാജ്ഞി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. കലാണണ്ഡലം മോഹനതുളസി അനുഗ്രഹ പ്രഭാഷണം നടത്തി.2ചടങ്ങിൽ ശ്രീശങ്കരാചാര്യ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.
സൈലേഷ് പണ്ടാല, പ്രശാന്ത് പാറപ്പുറം, ദൂരദർശൻ തൃശൂർ യൂണിറ്റ് എന്നിവർക്കാണ് പുരസ്‌ക്കാരം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പുരസ്‌ക്കാരങ്ങൾ വിതരം ചെയ്തു.25,000 രൂപയും ശ്രീശങ്കരാചാര്യ ട്രോഫിയും അടങ്ങിയതാണ് പുരസ്‌കാരം. ശ്രീശങ്കരാചാര്യ ബിസ് – ആർട്ട് പ്രമോഷൻ അവാർഡ് ടോളിൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.വി.ടോളിൻ, മൂലൻസ് ഗ്രൂപ്പ് & ഗ്ലോബൽ മലയാളി കൗൺസിൽ ചെയർമാൻ ഡോ.വർഗ്ഗീസ് മൂലൻ,പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി.ജോർജ്, കെ.കെ.ആർ മിൽസ് ചെയർമാൻ കെ.കെ.കർണ്ണൻ, പറക്കാട്ട് ജ്വല്ലറി ചെയർമാൻ പ്രകാശ് പറക്കാട്ട് എന്നിവർക്ക്  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അവാർഡ് സമർപ്പിച്ചു. 5പ്രൊഫ.പി.വി.പീതാംബരൻ രചിച്ച ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ ചരിത്രം വിശദമാക്കുന്ന ദ റൈസിങ്ങ് എസ്എസ്ഡി എന്ന പുസ്തകം കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി.പൗലോസ് പ്രകാശനം ചെയ്തു.സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരിന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി.ജോർജ്, വാർഡ് മെമ്പർ റൂബി ആന്റണി എന്നിവർ സംസാരിച്ചു.2016ലെ കലാമണ്ഡലം അവാർഡ് നേടിയ  സുധാ പീതാംബരനെ ചടങ്ങിൽ അനുമോദിച്ചു.സുധാ പീതാംബരന്‍റെ മോഹിനിയാട്ടവും അരങ്ങേറി.
ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ചിട്ടപ്പെടുത്തിയ മാസ്റ്റർ പീസ് ഇനങ്ങളുടെ പുനരാവിഷ്‌കാരം നടന്നു. അനില എ.ബി.(സീതാസ്വയംവരം), അനഘ റോസ് സുനിൽ (അച്ച്യുതാഷ്ടകം), അഖില സലിം (പെരിയാറിന്‍റെ ഗതി), ജെസ്‌നി വർഗ്ഗീസ് ( കുണ്ഡലിനിപ്പാട്ട്), എന്നിവർ സോളോ നൃത്തപരിപാടി അവതരിപ്പിച്ചു. തുടർന്ന് അദ്ധ്യാപിക അനില ജോഷിയുടെ നേതൃത്വത്തിൽ 18 അദ്ധ്യാപികമാരും മിനി ഷാജിയുടെ നേതൃത്വത്തിൽ 14 പി.ടി.എ. അംഗങ്ങളും പങ്കെടുത്ത തിരുവാതിരയും നടന്നു.4