ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം:പച്ചക്കറി കൃഷി കാഞ്ഞൂരിൽ ആരംഭിച്ചു

കാലടി:ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളന പ്രതിനധികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പച്ചക്കറി കൃഷി കാഞ്ഞൂർ പാറപ്പുറം അയ്യപ്പാടത്ത് ആരംഭിച്ചു.തരിശുകിടന്ന രണ്ടര ഏക്കർ സ്ഥലം ഉൾപ്പെടെ മൂന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.വെണ്ട,തക്കാളി,പടവലം,പാവലം,മത്തൻ,പയർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.ഉത്തരേന്ത്യക്കാർക്കായി പാലക്ക് ചീര പ്രത്യേകം കൃഷി ചെയ്യുന്നുണ്ട്.പൂർണമായും ജൈവ വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.യുവകർഷകനായ ടി.ഡി റോബർട്ടിന്‍റെ മേൽനോട്ടത്തിലാണ് കൃഷി.parappuram-krishi-2സ്പീക്കർ പി.രാമകൃഷ്ണൻ പച്ചക്കറി നടീൽ ഉദ്ഘാടനം ചെയ്തു.പി.രാജീവ്,എം.സ്വരാജ് എം.എൽ.എ,കെ.എസ് അരുൺകുമാർ,സി.കെ സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു.സമ്മേളനത്തിനാവിശ്യമായ അരി നെടുംമ്പാശേരിയിലും,മത്‌സ്യം വൈപ്പിനിലുമാണ് കൃഷി ചെയ്യുന്നത്.2017 ഫെബ്രുവരി 2 മുതൽ 5 വരെ കൊച്ചിയിലാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം നടക്കുന്നത്.