മലയാറ്റൂർ നക്ഷത്ര തടാകം : കൂറ്റൻ പപ്പാനി തെയ്യാറാകുന്നു

മലയാറ്റൂർ:മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെലിനോടനുബന്ധിച്ച് തെയ്യാറാക്കുന്ന കൂറ്റൻ പപ്പാനിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ.80 അടിഉയരമുളള പപ്പാനിയെയാണ് നിർമ്മിക്കുന്നത്.ഒരു മാസത്തോളമായി പപ്പാനിയുടെ നിർമ്മാണം തുടങ്ങിയിട്ട്.ജോസ് കല്ലുങ്കലിന്‍റെ നേതൃത്വത്തിലാണ് പപ്പാനിയുടെ നിർമ്മാണം നടക്കുന്നത്.കേരളത്തിൽ ആദ്യമായാണ് ഇത്ര വലിയ പപ്പാനിയെ നിർമ്മിക്കുന്നതെന്ന് സംഘാടകർ പറയുന്നു.ലിംക്ക ബുക് ഓഫ് റെക്കോഡിൽ സ്ഥാനം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.star-papani2പുതു വർഷത്തെ വരവേൽക്കുന്ന ഡിസംബർ 31 ന് രാത്രി പപ്പാനിയെ കത്തിക്കും.ഡിസംബർ 25 മുതൽ 30 വരെയാണ് നക്ഷത്ര തടാകം മെഗാ കാർണിവെൽ നടക്കുന്നത്.മലയാറ്റൂർ മണപ്പാട്ടു ചിറക്കു ചുറ്റും 10,016 നക്ഷത്രങ്ങളാണ് ഇത്തവണ തെളിയിക്കുന്നത്.അമ്യൂസ്‌മെന്റ് പാർക്ക്,ഫുഡ് കോർട്ട് എന്നിവയും കാർണിവെലിന്‍റെ ഭാഗമായുണ്ട്.