മലയാറ്റൂർ മണപ്പാട്ടുചിറയിൽ വെള്ളമെത്തി

മലയാറ്റൂർ: വറ്റിതുടങ്ങിയ മലയാറ്റൂർ മണപ്പാട്ടുചിറയിൽ വെള്ളമെത്തി.വെള്ളിയാഴ്ച്ച രാവിലെയാണ് ഇടമലയാർ കനാലിലൂടെ ചിറയിലേക്ക് വെള്ളമെത്തിയത്.ചിറവറ്റുന്നതിൽ ഇവിടത്തുകാർ ആശങ്കയിലായിരുന്നു.നിരവധി കർഷകരാണ് മണപ്പാട്ടുചിറയിലെ വെള്ളത്തെ ആശ്രയിച്ച് കൃഷി നടത്തിയിരുന്നത്.ഇവിടത്തുകാർ ജില്ലാ കളക്ടർക്കും,അങ്കമാലി എം.എൽ.എ  റോജി.എം.ജോണിനും നിവേദനം
നൽകിയിരുന്നു.ഇതേ തുടർന്നാണ് മണപ്പാട്ടുചിറയിൽ വെള്ളമെത്തിയത്.