കാലടി ഫിഷ് മാർക്കറ്റ് നിർമ്മാണത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം :എൽ.ഡി.എഫ്

കാലടി:കാലടി ഫിഷ് മാർക്കറ്റ് നിർമ്മാണത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു.യു.ഡി.എഫ് ഭരണകാലത്താണ് ഫിഷ് മാർക്കറ്റ് പഞ്ചായത്ത് നിർമ്മിച്ചത്.62 സ്റ്റാളുകളാണ് ഫിഷ് മാർക്കറ്റിലുളളത്.ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്‍റെ തുക ചിലവഴിച്ച് പണിതിട്ടുളള ഇവിടെ മത്‌സ്യകച്ചവടമല്ലാതെ മറ്റൊരു സ്റ്റാളുകളും നിയമാനുസൃതം പ്രവർത്തിക്കാൻ കഴിയുകയില്ല.കാലടി ടൗണിനോട് ചേർന്നുളള നിലവിലെ മാർക്കറ്റിൽ 5 ഫിഷ് സ്റ്റാളുകളാണുളളത്.ഈ സ്റ്റാളുകൾ പുതുതായി പണികഴിപ്പിച്ചിട്ടുളള കെട്ടിടത്തിലേക്ക് മാറ്റിയാൽ ബാക്കി 57 സ്റ്റാളുകൾ അവശേഷിക്കും.fish-market-2ഒരു പഞ്ചായത്തിൽ 62 ഫിഷ് സ്റ്റാളുകൾ പണിയാൻ കോടികൾ ചിലവഴിച്ചത് ദീർഘവീക്ഷണമില്ലായ്മയും അഴിമതിക്കും വേണ്ടി മാത്രമാണെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു.57 സ്റ്റാളുകൾ ഭേദഗതി വരുത്തി മറ്റ് കച്ചവട ആവിശ്യങ്ങൾക്കായി നൽകണം.ഇതിന് വകുപ്പുതല അംഗീകാരം തേടണം.ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം.പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള 4 ഏക്കർ സ്ഥലത്ത് ബസ് സ്റ്റാന്റ്,ഷോപ്പിംഗ് കോംപ്‌ളക്‌സ് എന്നിവ നിർമ്മിക്കണമെന്നും എൽ.ഡി.എഫ് ആവിശ്യപ്പെട്ടു.