മഞ്ഞപ്രയിൽ ആൽമരത്തിന്‍റെ വലിയ ശിഖിരം അടർന്നു വീണു

അങ്കമാലി:മഞ്ഞപ്ര പുല്ലത്താൻ കവലയിലെ ആൽമരത്തിന്‍റെ വലിയ ശിഖിരം അടർന്നു വീണു.തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.സ്‌ക്കൂൾ ബസ് കടന്നുപോയ ഉടനെയാണ് ശിഖിരം അടർന്നു വീണത്.തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.വർഷങ്ങളുടെ പഴക്കമള്ള ആൽമരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടിരുന്നതാണ്.2നൂറ്കണക്കിന് വാഹനങ്ങൾ ഉൾപ്പെടെ നിരവധി പേർ കടന്നു പോകുന്ന പ്രധാന കവലയിലാണ് ആൽ മരം സ്ഥിതി ചെയ്യുന്നത്.ശിഖിരം വീണതിനെ തുടർന്ന് മഞ്ഞപ്രയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.ഫയർ ഫോഴ്‌സും.നാട്ടുകാരും ചേർന്നാണ് ശിഖിരം മുറിച്ചുമാറ്റിയത്.ശിഖിരം വീണതിനെ തുടർന്ന് സമീപത്ത കടകൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തു.3