മലയാറ്റൂർ മേഖലകളിൽ മോഷണശ്രമം വർദ്ധിക്കുന്നു.മലയാറ്റൂർ:മലയാറ്റൂർ മേഖലകളിൽ മോഷ്ടാക്കൾ വിലസുന്നു.കഴിഞ്ഞ ദിവസം രാത്രി മലയാറ്റൂർ തോട്ടുവ കവലയിലെ വീടുകളിൽ മോഷണശ്രമം നടന്നു.രാത്രി തന്നെ വീട്ടുകാർ മോഷണശ്രമം അറിഞ്ഞതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.കാലടി എസ്.ഐ അനൂപിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘവും സ്ഥലതെത്തിയിരുന്നു.ചെറു സംഘങ്ങളായാണ് മോഷ്ടാക്കൾ വരുന്നതെന്ന്കരുതുന്നതായി നാട്ടുകാർ പറഞ്ഞൂ.മലയാറ്റൂരിൽ പ്രത്യക പരിപാടികൾ നടക്കുന്ന ദിവസങ്ങളിലാണ് വ്യാപക മോഷണശ്രമം നടക്കുന്നതും.തോട്ടുവ കവലയിൽ അയ്യപ്പൻ വിളക്കുനടന്ന ദിവസവും,ബൈബിൾ കൺവെൻഷൻ നടന്ന ദിവസങ്ങളിലുമാണ് മോഷണ ശ്രമങ്ങൾ നടന്നത്.അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെൽ നടക്കാനിരിക്കെയാണ് മോഷണശ്രമം വ്യാപകമായിരിക്കുന്നത്.പോലീസിന്‍റെ  ഭാഗത്ത് നിന്നും പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.