പെരുമ്പാവൂർ പാണിയേലിപോര് വെള്ളച്ചാട്ടത്തിൽ നാലു പേർ മുങ്ങിമരിച്ചു

പെരുമ്പാവൂർ: പാണിയേലിപോര് വെള്ളച്ചാട്ടത്തിൽ നാലു പേർ മുങ്ങിമരിച്ചു. പാണിയേലിപോരിലെ റിസോർട്ട് ഉടമ ബെന്നിയടക്കം നാലു പേരാണ് മരിച്ചത്. റിസോര്‍ട്ടില്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ് മരിച്ച മൂന്നുപേര്‍.ഡല്‍ഹി സെന്‍റ്:സ്റ്റീഫന്‍ കോളേജ് വിദ്യാര്‍ഥികളാണ്‌ ഇവര്‍.വയനാട് സ്വദേശി അനുപം,യു.പി സ്വദേശി ആധിത്യ പട്ടേല്‍,ബീഹാര്‍ സ്വദേശി അനുഭവ് ചന്ദ്ര എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍.വെളളിയാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്.ബെന്നിയും മറ്റു മൂന്നുപേരും കുളിക്കാനാണ് ഇവിടെയെത്തിയത്. ഇവരിൽ ഒരാൾ ഒഴുക്കിൽപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റു മൂന്നു പേരും മുങ്ങിത്താഴുകയുമായിരുന്നു. ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.റിസോര്‍ട്ട് ഉടമയായ ബെന്നി എബ്രഹാമിന്‍റ് മകള്‍ സെന്‍റ്:സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ്.രണ്ട് ദിവസം മുമ്പാണ് 11 പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്.