കാലടി സനല്‍ കൊലപാതകം :മുഴുവന്‍ പ്രതികളും പിടിയില്‍

കാലടി:കാലടി സനല്‍ കൊലപാതകത്തില്‍ മുഴവന്‍ പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തു.17 പ്രതികളാണ് കേസിലുള്ളത്.തൃശൂര്‍ മേലൂര്‍ സ്വദേശി പൂഞ്ഞാക്കാരന്‍ വീട്ടില്‍ ജോസഫ് തങ്കച്ചനെ(42) യാണ് അവസാനമായി പോലീസ് പിടികൂടിയത്.മുഖ്യപ്രതികളായ കാരരെതീഷ്,ആച്ചിഎല്‍ദോ,ഗ്രിന്‍റേഷ്,ടോണി എന്നിവര്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയത് ജോസഫ് തങ്കച്ചനാണ്.ഇവര്‍ക്ക് രക്ഷപ്പെടുന്നതിനായി നാനോക്കാറും പതിനായിരം രൂപയും പ്രതി നല്‍കി.രണ്ട് അബ്ക്കാരി കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് തങ്കച്ചന്‍. സപ്റ്റംബര്‍ 26 ന് രാവിലെ 7.30 നാണ് കാലടിയെ നടുക്കിയ കൊലപാതക ശ്രമം നടന്നത്.പുത്തന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ വച്ചാണ് കൈപ്പട്ടൂര്‍ ഇഞ്ചക്കവീട്ടില്‍ സനലിനെ മുഖ്യപ്രതികള്‍ വെട്ടിയത്.ഗുണ്ടാപകയായിരുന്നു ആക്രമണത്തിനു പിന്നില്‍.

sanal മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ടിൽ കാരരെതീഷ് എന്നു വിളിക്കുന്ന രെതീഷ് (32), മൂക്കന്നൂർ കരേടത്ത് വീട്ടിൽ എൽദോ (34), അയ്യമ്പുഴ ഉപ്പ്കല്ല് തേലക്കാടൻ വീട്ടിൽ ടോണി (24), താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിന്റെഷ് (29) എന്നിവര്‍ ചേര്‍ന്നാണ് തന്നെ വെട്ടിയതെന്ന് മരിക്കുന്നതിന് മുമ്പ് സനല്‍ മൊഴി നല്‍കിയിരുന്നു.ഇതാണ് കേസില്‍ വഴിത്തിരിവായത്. പോലീസിന്‍റെ ഭാഗത്തുനിന്നും പഴുതടച്ചുള്ള കേസന്വേഷണമായിരുന്നു.സ്ഥലം മാറിവന്ന സി.ഐ സജി മാര്‍ക്കോസിനും,എസ്.ഐ നോബിള്‍ മാനുവലിനും വെല്ലുവിളയായിരുന്നു കേസ്.എന്നാല്‍ പ്രതികളെ എല്ലാം വലയിലാക്കാന്‍ ഇവര്‍ക്കായി.3

കാരരെതീഷിന്‍റെ ഗുണ്ടാഗ്യാങ്ങില്‍ അംഗമായിരുന്നു സനൽ . പിന്നീട് അവർ തെറ്റിപിരിഞ്ഞു.സനൽ തന്നെ കൊലപ്പെടുത്തുമെന്ന ഭീതിയിലാണ് കാരരെതീഷും സംഘവും സനലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പ്രതികൾ കേരളത്തിനകത്തും പുറത്തും ഒളിവിൽ താമസിച്ചു. ഒളിവിൽ പോയ പ്രതികൾ മലഗാപുരം സൂറത്ത്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊടിയക്കര ഹൗസിങ് കോളനിയിൽ നിന്നുമാണ് പിടിയിലാകുന്നത്.സൂറത്ത്കൽ പോലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

6പ്രദേശവാസികൾ പോലും കടന്നു ചെല്ലാൻ ഭയക്കുന്ന സ്ഥലത്താണ് പ്രതികൾ  ഒളിവിൽ താമസിച്ചത്.മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതികളുടെ താമസസ്ഥലത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കാരരെതീഷ് വിവിധ സ്റ്റഷനുകളിലായി രണ്ട് കൊലപാതകം ഉൾപ്പെടെ 23 കേസുകളിൽ പ്രതിയാണ്. എൽദോ വധശ്രമക്കേസുകൾ ഉൾപ്പെടെ 15 കേസിലും, ഗ്രിന്റെഷ് വധശ്രമക്കേസ് ഉൾപ്പെടെ 8 കേസുകളിലും,ടോണി 2 കേസുകളിലും പ്രതിയാണ്.ആക്രമണത്തിനുപയോഗിച്ച മൂന്ന് ഇന്നോവ, ഒരു ലോഗൺ കാർ, അഞ്ച് ബൈക്കുകൾ എന്നിവയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.7

അക്രമികൾ സഞ്ചരിച്ചിരുന്ന കാർ കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പന്‍റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. KL Ol AV 3500 എന്ന നമ്പറിലുള്ള ലോഗൺ കാറാണ്കണ്ടെത്തിയത്. എന്നാല്‍ തനിക്ക് സംഭവത്തെക്കുറിച്ച് ആറിയില്ലെന്നാണ് കുഞ്ഞുമോള്‍ തങ്കപ്പന്‍ പറഞ്ഞത്.ഇവരുടെ അയല്‍ വാസിയായ അജിയാണ് കാര്‍ വീട്ടില്‍ കൊണ്ടു വന്നിട്ടതെന്നാണ് കുഞ്ഞുമോള്‍ പറഞ്ഞത്.കുഞ്ഞുമോളിന്‍റെ മകളുടെ പേരും സംഭവത്തല്‍ ഉയര്‍ന്നു വന്നിരുന്നു. കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും,കോളേജ് വിദ്ധ്യാര്‍ത്ഥികളുമടക്കം  പ്രതിയാണ്‌.

9 റൂറൽ എസ്പി ഉണ്ണിരാജ ഐപിഎസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി കെഎസ് സുദർശൻ, കാലടി സിഐ സജി മാർക്കോസ്, എസ്ഐ നോബിൾ മാനുവൽ, എഎസ്ഐ സജീവ് ചന്ദ്രൻ ,സിവിൽ പോലീസ് ഓഫീസർ മാരായ ഇക്ബാൽ, അബ്ദുൾ സത്താർ, ശ്രീകുമാർ ,ലാൽ എന്നിവരടയുന്ന വിവിധ സംഘങ്ങളായാണ് കേസ് അന്വേഷിച്ചത്.