ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി നാട്ടുകാര്‍

കാലടി: കാലടി മലയാറ്റൂര്‍ റോഡിലെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി നാട്ടുകാര്‍ രംഗത്ത്.ഡ്രൈവര്‍മാര്‍ക്ക് നാട്ടുകാര്‍ ലഘു ലേഖകള്‍ വിതരണം ചെയ്തു.കാലടി മലയാറ്റൂര്‍ റോഡില്‍ ഒരു ജീവന്‍ കൂടി പൊലിയാതിരിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.അനുവദനീയമായതില്‍ കൂടുതല്‍ ഭാരം വാഹനം വഹിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക,ലോഡ് മൂടികെട്ടികൊണ്ട് പേവുക,നിശ്ചിതമായ വേഗതയില്‍ മാത്രം വാഹനം ഓടിക്കുക,വാഹനം ഓടിക്കുമ്പോള്‍ മൊബൈള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖകളാണ് ഡ്രൈവര്‍മാര്‍ക്ക് നര്‍കിയത്.
kalady-malayatoor-road-2കാലടി മലയാറ്റൂര്‍ റോഡില്‍ ടിപ്പര്‍ ടോറസ് ലോറികളുടെ പാച്ചില്‍ മൂലം നിരവധി അപകടങ്ങളാണ് നടന്നിരിക്കുന്നത്.അപകടത്തില്‍ ജീവഹാനികള്‍ വരെ ഉണ്ടായിട്ടുണ്ട്.മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പാറമടകളില്‍ നിന്നുമാണ് അമിതഭാരം കയറ്റിയ വാഹനങ്ങള്‍ വരുന്ന്.കഴിഞ്ഞ ദിവസം ഓടുന്ന ലോറിയില്‍ നിന്നും വലിയ പാറക്കല്ല് റോഡിലേക്ക് തെറിച്ചു വീണിരുന്നു.തലനാരിഴക്കാണ് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടതും.അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യ-ത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ലഘു ലേഖകളുമായി നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.എസ്.ഐ. എ അനൂപ് ലഘു ലേഖവിതരണം ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.