മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവെല്‍മലയാറ്റൂർ:മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാര്‍ണിവെല്ലിന്‍റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് .കാലടിയിൽ നക്ഷത്ര കവാടം തുറന്നു. കാർണിവലിന്‍റെ ഭാഗമായി മലയാറ്റൂർ മണപ്പാട്ടു ചിറക്കുചുറ്റും 10016 നക്ഷത്രങ്ങളാണ് തെളിയിക്കുന്നത്. രണ്ടാം തവണയാണ് കാര്‍ണിവെല്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 5015 നക്ഷത്രങ്ങളാണ് മണപ്പാട്ടു ചിറക്കു ചുറ്റും തെളിയിച്ചിരുന്നത്.2

ഡിസംബർ 25 മുതൽ ജനുവരി 3 വരെയാണ് കാർണിവെൽ നടക്കുന്നത്. പുതുവർഷത്തിൽ കൂറ്റൻ പപ്പാനിയെ കത്തിക്കും. ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള ട്രേഡ് ഫെയർ ,അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് എന്നിവ കാർണിവലിന്‍റെ ഭാഗമായി ഉണ്ടാകും.മലയാറ്റൂരിന്‍റെ സാമൂഹിക ചരിത്രം വിളിച്ചോതുന്ന നിശ്ചല ശിൽപങ്ങൾ, അഖില കേരള മണപ്പാട്ടുചിറ ഫോട്ടോഗ്രാഫി മത്സരം , സ്റ്റാർ ഓഫ് ദ ഇയർ, അവാർഡ്നിശ എന്നിവയും ഒരുക്കിയിട്ടുണ്ട്3