വാട്ടർ അതോരിറ്റിയുടെ കാലടിയിലെ പമ്പിങ്ങ് സ്റ്റേഷൻ ഉപരോധിച്ചു

കാലടി: വിശ്വഹിന്ദു പരിഷത്തിന്‍റെയും അയ്യപ്പസേവസമാജത്തിന്‍റെയും നേതൃത്വത്തിൽ വാട്ടർ അതോരിറ്റിയുടെ കാലടിയിലെ പമ്പിങ്ങ് സ്റ്റേഷൻ ഉപരോധിച്ചു.അയ്യപ്പ ശരണ കേന്ദ്രത്തിൽ കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരം നടത്തിയത്. അന്യസംസ്ഥാനത്തു നിന്നു പോലും നിരവധി അയ്യപ്പ ഭക്തൽമാരാണ് കാലടിയിൽ എത്തുന്നത്. ഭക്ഷണം പാകം ചെയ്യാൻ പോലും ശരണ കേന്ദ്രത്തിൽ വെള്ളം കിട്ടുന്നില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. വിശ്വഹിന്ദ് പരിഷത്ത് ജില്ല വർക്കിങ്ങ് പ്രസിഡന്റ് പത്മനാഭൻ  പി.എസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.പ്രൊഫ: കെ.എസ്.ആർ. പണിക്കർ ,മോഹൻദാസ് ,വി.എസ് സുബിൻ കുമാർ, എം.ബി.ശേഖരൻ തുടങ്ങിയവർ സംസാരിച്ചു.