വിസ്മയം തീര്‍ത്ത് ജയറാമിന്‍റെ പഞ്ചാരിമേളം

മലയാറ്റൂർ : മേളപ്പെരുക്കത്തിന്‍റെ വിസ്മയം തീർത്ത് ജയറാമിന്‍റെ പഞ്ചാരിമേളം ആസ്വാദക സഹസ്രങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിലേറ്റി. പതി കാലത്തിൽ കൊട്ടിതുടങ്ങിയ മേളം അഞ്ചാം കാലത്തിലെത്തിയപ്പോഴെക്കും ആസ്വാദകർ അരയാലില പോലെ വിറകൊണ്ടു.മലയാറ്റൂർ തോട്ടുവ പന്തയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ജയറാമിന്റെ പഞ്ചാരിമേളം നടന്നത്.96 അക്ഷര കാലത്തിലായിരുന്നു മേള പെരുക്കം.

1തോട്ടുവയുടെ ഗ്രാമസായന്തനത്തിന് നവ്യാനുഭവമായിരുന്നു നൂറോളം വാദ്യകലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളം .രണ്ടര മണിക്കൂേറോളം നീണ്ട മേളത്തിന് പ്രാമണ്യം വഹിച്ചത് ജയറാമായിരുന്നു. ഓരോ കാലവും കൊട്ടികയറുമ്പോൾ മേളത്തിനൊത്ത് ആസ്വാദക സമൂഹം കൈയ്യുകൾ വായുവിൽ ഉയർത്തി താളം പിടിച്ച് പ്രോത്സാഹനം നൽകി.

3