മലയാറ്റൂര്‍ മണപ്പാട്ടു ചിറ വറ്റൂന്നു:കര്‍ഷകര്‍ ആശങ്കയില്‍

മലയാറ്റൂര്‍:മലയാറ്റൂർ മണപ്പാട്ടു ചിറ വറ്റൂന്നത് ആശങ്കയുണർത്തുന്നു.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പ്രകൃതിദത്തമായ തടാകമാണ് മണപ്പാട്ടു ചിറ.ഏകദേശം നൂറ് ഏക്കറോളം വിസ്തൃതിയുണ്ട് ചിറയ്ക്ക്.ഇടമലയാർ കനാലിൽ നിന്നും വെള്ളം വന്നതോടെ ചിറ ജലസമൃദ്ധമായിരുന്നു.എന്നാൽ ഇടമലയാർ കനാലിലൂടെ ഇപ്പോൾ വെള്ളം വരുന്നില്ല.ഇതുമൂലമാണ് ചിറ വറ്റിതുടങ്ങിയത്.manappatuchira-2

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരമാകുന്ന ചിറയാണിത്.ചിറ വറ്റിയാൽ കടുത്ത വരൾച്ചയിലേക്ക് പഞ്ചായത്ത് നീങ്ങും.നിരവധി കർഷകരാണ് ചിറയിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയിരിക്കുന്നത്.മണപ്പാട്ടു ചിറയിൽ വെള്ളമില്ലാതാകുന്നതോടെ ഇവിടുത്തെ കൃഷികളും നശിക്കും.ലോണും മറ്റുമെടുത്താണ് പലരും കൃഷി ചെയ്തിരിക്കുന്നത്.ചിറ വറ്റുന്നിൽ ആശങ്കയിലായിരിക്കുകയാണ് കർഷകർ.മലയാറ്റൂർ നക്ഷത്രതടാകം കാർണിവെലിന് ഇനി ദിവസങ്ങൾ മാത്രമൊള്ളു.ചിറയിൽ വെള്ളമില്ലാതായാൽ കാർണിവെലിനെയും ഇത് ബാധിക്കും.manappatuchira-3

ചിറയിൽ വൻ മത്‌സ്യ സമ്പത്തുമുണ്ട്.അധികൃതർ ചിറയിൽ വെള്ളമെത്തിക്കാനുള്ള നടപടിസ്വീകരിച്ചില്ലെങ്കിൽ കർഷകരെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ ഷാഗിൻ കണ്ടത്തിൽ പറഞ്ഞൂ.