കാഞ്ഞൂര്‍ തിരുനാളിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചു

കാലടി:കാഞ്ഞൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ വി.സെബസ്ത്യാനോസിന്‍റെ തിരുനാളിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2017 ജനുവരി 17 മുതല്‍ 27 വരെ തിരുന്നാള്‍ ആഘോഷിക്കുന്നത്.തിരുനാളിന്‍റെ തുടക്കം കുറിച്ച് ടൗണ്‍ കപ്പേളയില്‍ ജനുവരി 10 ന് വൈകീട്ട് 5.30 നടക്കുന്ന വി.കുര്‍ബാനയോടുകൂടി നൊവേന ആരംഭിക്കും. 11 ന് രാവിലെ 5.30 ന്‍റെ വി.കുര്‍ബാനയോടുകൂടി പള്ളിയിലും നൊവേന ആരംഭിക്കും. 17 ന് രാവിലെ തിരുന്നാളിന് കൊടിയേറും. 19, 20 തീയതികളിലാണ് പ്രധാന തിരുനാള്‍ .19 ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെയും, 20 ന് ഉച്ചക്ക് 12 മുതല്‍ 3 മണി വരെയും അങ്ങാടി പ്രദക്ഷിണവും, 20 ന് വൈകീട്ട് 6.30 മുതല്‍ 8 വരെ പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടാകും.

maxresdefault

തിരുന്നാളയന്‍റെ നടത്തിപ്പിനായി 50 അംഗ കമമറ്റിയും രൂപീകരിച്ചിട്ടുണ്ട്.കാഞ്ഞൂര്‍ പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ടൂറിസം മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാളിനോടനുബന്ധിച്ച് കാരുണ്യവര്‍ഷ പ്രവര്‍ത്തന പദ്ധതിയുടെ തുടര്‍ച്ചയായി ഭവനരഹിതരായ കുടുംബത്തിന് ഭവനമോ, ഭവനനിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലമോ നല്‍കുന്നതാണെന്ന് വികാരി ഫാ:വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ പറഞ്ഞു.16_big

വിവിധയിടങ്ങളില്‍ നിന്നും വരുന്ന ആയിക്കണക്കിന് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.പള്ളിയിലെ പുരാതനമായ ആനവിളക്ക് വിശ്വാസികള്‍ക്കായ് തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയുടെ പുറത്ത് പന്തലില്‍ സ്ഥാപിക്കുന്നതാണ്. അമ്പ് എഴുന്നുള്ളിക്കുന്നതിനും മറ്റു വഴിപാടുകള്‍ നടത്തുന്നതിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ ജനറല്‍ കണ്‍വീനര്‍ ജോയി ഇടശ്ശേരി, ജോ.കണ്‍വീനര്‍ ജോയി പുതുശ്ശേരി, സെക്രട്ടറി ഡിനില്‍ പുതുശ്ശേരി, ജോ.സെക്രട്ടറി സോണി ആന്‍റണി ചേറ്റുങ്ങല്‍ എന്നിവര്‍ അറിയിച്ചു.